HOME
DETAILS
MAL
ഒരു ലക്ഷം രൂപ കൈക്കൂലി; കെ.എസ്.ആര്.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലന്‍സ് കസ്റ്റഡിയില്‍
backup
July 15 2023 | 16:07 PM
തിരുവനന്തപുരം: പരസ്യത്തിന്റെ ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഉദയകുമാറിനെയാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. ശ്രീമൂലം ക്ലബ്ബില്‍ വെച്ചായിരുന്നു അറസ്റ്റ്. നേരത്തെ ബില്‍ പാസായി ലഭിക്കുന്നതിനായി കരാറുകാരന് 60,000 രൂപ ഉദയകുമാറിന് നല്‍കിയിരുന്നു. ഇതിന് പുറമെ 30,000 രൂപകൂടി വാങ്ങാന്‍ ശ്രമിക്കവേയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.
Content Highlights:ksrtc deputy general manager arrested by vigilance in bribe case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."