ലാവ്‌ലിന്‍ കേസ്; സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് 18 ന് പരിഗണിച്ചേക്കും
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. കേസിലെ ഹര്‍ജികള്‍ ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നത് 18 ന് ആയിരിക്കുമെന്നാണ് സുപ്രിം കോടതിയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് ഇതിന് മുന്‍പ് അവസാനം ലാവ്‌ലിന്‍ കേസ് പരിഗണിച്ചത്. ഏപ്രില്‍ 24നായിരുന്നു ഇത്.
അന്ന് ബെഞ്ചിന് മുമ്പാകെ പരിഗണനക്ക് വന്ന ഹരജികള്‍ വാദത്തിലേക്ക് കടന്നിരുന്നില്ല.ഈ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതും ജസ്റ്റിസ് ഷാ വിരമിച്ചതും പരിഗണിച്ചാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017–ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജി ഉള്‍പ്പെടെയുള്ള വയാണ് പരിഗണിക്കുക.
Content Highlights:new supreme court division bench in lavalin case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."