കിയ സ്വന്തമാക്കാന്‍ വാഹന പ്രേമികളുടെ കുത്തൊഴുക്ക്; 24 മണിക്കൂറിനുളളില്‍ കുതിച്ചെത്തിയത് പതിനായിരങ്ങള്‍
ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയയുടെ സെല്‍റ്റോസ് ഫെയ്‌സ് ലിഫ്റ്റ് വിപണിയിലേക്ക് അവതരിച്ചിരിക്കുകയാണ്. വാഹന പ്രേമികളുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് വിപണിയിലേക്ക് എത്തിയ വാഹനം സ്വന്തമാക്കുന്നതിനായി ജനങ്ങളുടെ കുത്തൊഴുക്കാണ് ഷോറൂമുകളില്‍ എന്നുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജൂലൈ 14 ന് പ്രീ ബുക്കിങ് ആരംഭിച്ച വാഹനം സ്വന്തമാക്കുന്നതിനായി കമ്പനി പ്രതീക്ഷിച്ചതിലും അധികം ഇടിച്ചുകയറ്റമാണ് ഷോറൂമിലും വെബ്‌സൈറ്റിലും ഉണ്ടായിരിക്കുന്നത്. ബുക്കിങ് തുടങ്ങി വെറും 24 മണിക്കൂറുകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പതിമൂവായിരത്തിലധികം പ്രീ ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.
കിയയുടെ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കുന്നതിനായി കിയ ഡീലര്‍ഷിപ്പുകള്‍ വഴിയും, അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബുക്കിങ് സാധ്യമാണ്. 25,000 രൂപയാണ് വാഹനം പ്രീ ബുക്ക് ചെയ്യാനായി മുടക്കേണ്ടുന്നത്.
നാല് വര്‍ഷം മുമ്പ് അവതരിപ്പിച്ചതിന് ശേഷം കിയയുടെ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ആദ്യമായിട്ടാണ് പുതിയ രൂപഭാവങ്ങളോടെ വിപണിയിലേക്കെത്തുന്നത്. അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച കിയയുടെ ഈ മോഡലാണ് കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 50 ശതമാനം കുത്തകയും കൈവശപ്പെടുത്തിയിരിക്കുന്നത്.വാഹനത്തിന്റെ വില അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്.
158 bhp കരുത്തില്‍ 253 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുളള എഞ്ചിനാണ് വാഹനത്തിനുളളത്.്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് 6സ്പീഡ് iMT, 7സ്പീഡ് DCT എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്. മറ്റ് രണ്ട് എഞ്ചിന്റെ പവ കണക്കുകളിലൊന്നും മാറ്റങ്ങളില്ല. രണ്ട് 1.5 ലിറ്റര്‍ യൂണിറ്റുകളും ഏകദേശം 115 bhp ഉത്പാദിപ്പിക്കുമെങ്കിലും ടോര്‍ക്ക് കണക്കുകളില്‍ മാറ്റങ്ങളുണ്ട്.
പെട്രോള്‍ എഞ്ചിന്‍ 144 Nm torque നല്‍കുമ്പോള്‍ 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ IVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ഇത് സ്വന്തമാക്കാം. മറുവശത്ത് ഡീസല്‍ എഞ്ചിന്‍ 250 Nm torque നല്‍കും. ഇത് 6സ്പീഡ് iMT അല്ലെങ്കില്‍ 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാനുമാവും.
Content Highlights:kia seltos facelift suv bookings crossed 13000 units in just 24 hours
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."