HOME
DETAILS
MAL
മറുനാടന്‍ മലയാളിയുടെ ഓഫിസ് ഏഴ് ദിവസത്തിനകം പൂട്ടണം; തിരുവനന്തപുരം നഗരസഭ നോട്ടിസ് നല്‍കി
backup
July 17 2023 | 11:07 AM
മറുനാടന്‍ മലയാളിയുടെ ഓഫിസ് ഏഴ് ദിവസത്തിനകം പൂട്ടണം;
തിരുവനന്തപുരം: മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് ഒരാഴ്ചയ്ക്കകം പൂട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ നോട്ടിസ് നല്‍കി. കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഏഴ് ദിവസത്തിനുള്ളില്‍ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്.
ഒരാഴ്ചക്കുള്ളില്‍ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ക്രമമാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പട്ടത്തെ ഫഌറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."