പ്രായം കുറയ്ക്കാന്‍ മരുന്ന് കണ്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: ലോകമാകെയുളള മനുഷ്യരാശിയെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്ത്. യു.എസ്.എയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുളള ഒരു കൂട്ടം സയന്റിസ്റ്റുകളാണ് തങ്ങള്‍ പ്രായം കുറയ്ക്കാന്‍ ആവശ്യമായ മരുന്ന് തയ്യാറാക്കുന്നതിനുളള ആറു മരുന്നുങ്ങളുടെ മിശ്രിതം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഏജിങ് ജേര്‍ണലിന്റെ ജൂലൈ 12ന് പുറത്തിറക്കിയ ലക്കത്തിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നാണ് ഗവേഷ സംഘത്തിലെ പ്രധാന പദവി വഹിക്കുന്ന ഡേവിഡ് സിന്‍ക്ലയര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എലിയിലും കുരങ്ങിലും പരീക്ഷിച്ച് വിജയിച്ച മരുന്ന് അടുത്ത വര്‍ഷത്തിന്റെ അവസാനത്തോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്.
മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടെ വാര്‍ധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം.
ചര്‍മ്മകോശങ്ങളിലെ വാര്‍ധക്യ പ്രക്രിയയെ തടയാന്‍ കഴിവുള്ള ആറ് രാസ സംയോജനങ്ങള്‍ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തല്‍ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിന്‍ക്ലയര്‍ പറഞ്ഞു.
കോടീശ്വരന്‍ എലോണ്‍ മസ്‌ക്കടക്കമുള്ളവര്‍ വാര്‍ത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകള്‍ പരീക്ഷിച്ചപ്പോള്‍ വാര്‍ധക്യം കുറയുമെന്ന് ഫലങ്ങള്‍ സൂചിപ്പിച്ചു.
ഒറ്റ മരുന്നു കൊണ്ട് വാര്‍ധക്യം മാറ്റാനുള്ള കഴിവ് പ്രതീക്ഷിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് മുതല്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ വരെയാകുമെന്നും ഡോ. സിന്‍ക്ലെയര്‍ പറഞ്ഞു.
Content Highlights:harvard scientist's claim to have discovered the de aging medicine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."