വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബാഗില്‍ അമിത ഭാരം ചുമന്നാല്‍ ഉണ്ടാവുന്നത് ദീര്‍ഘമായ ആരോഗ്യ പ്രശ്‌നങ്ങള്‍
വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബാഗില്‍ അമിത ഭാരം ചുമന്നാല്‍ ഉണ്ടാവുന്നത് ദീര്‍ഘമായ ആരോഗ്യ പ്രശ്‌നങ്ങള്‍
വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന സ്‌കൂള്‍ ബാഗിന്റെ ഭാരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒന്നാണ്. അനുവദനീയമായതിലും 30 ശതമാനത്തിലധികം ഭാരമാണ് സ്‌കൂള്‍ ബാഗിലൂടെ കുട്ടികള്‍ വഹിക്കുന്നത്. ഇത് അവരുടെ ശാരീരിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. പതിനെട്ട് വയസ്സുവരെയാണ് മനുഷ്യന്റെ ശാരീരിക വളര്‍ച്ചയുടെ മുഖ്യഘട്ടം. ബാഗുകളുടെ അമിതഭാരം നട്ടെല്ലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് നട്ടെല്ലിന് സംഭവിക്കുന്ന വളവ് ഉള്‍പ്പെടെയുള്ള ദീര്‍ഘമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ നട്ടെല്ലിന് പൂര്‍ണ വളര്‍ച്ചയെത്താത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കാലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും വേദനയുണ്ടാക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 40 ശതമാനം കുട്ടികള്‍ക്ക് സന്ധിസംബന്ധമായ വേദനയും തലവേദനയും ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്‌കൂള്‍ബാഗുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നാലാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഉയരം 40 സെന്റീമീറ്ററും, വീതി 30 സെന്റീമീറ്ററുമായിരിക്കണം. 12 സെന്റീമീറ്ററായിരിക്കണം ബാഗിന്റെ ആഴം. അഞ്ച് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ഥികളുടെ ബാഗിന്റെ അനുയോജ്യമായ ഉയരം 45 സെന്റീമീറ്റര്‍, വീതി 30 സെന്റീമീറ്റര്‍, ആഴം 12 സെന്റീമീറ്റര്‍.
പ്രായത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ ബാഗിന്റെ വലിപ്പം എത്രയായിരിക്കണമെന്നതിന് ശാസ്ത്രീയമായ നിര്‍ദേശങ്ങളുണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി വഹിക്കാവുന്ന ഭാരം രണ്ട് കിലോഗ്രാം മാത്രമാണ്. മൂന്ന് മുതല്‍ ആറാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി അഞ്ച് കിലോ വരെ ഭാരം വഹിക്കാം. ഏഴ് മുതല്‍ പ്ലസ്്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഏഴ് കിലോ ഭാരംവരെയേ താങ്ങാനാകൂ.
എന്നാല്‍ ഈയടുത്തായി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടുകയും ചെയ്തിട്ടുണ്്. നിലവിലെ ഉത്തരവ് പ്രകാരം, സ്‌കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല. കൂടാതെ, ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ രണ്ടാം ക്ലാസ് വരെയുളള കുട്ടികളുടെ ബാഗുകളുടെ ഭാരം 1.5 2 കിലോഗ്രാമും, മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 23 കിലോഗ്രാമും മാത്രമേ പാടുള്ളൂ. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 34 കിലോഗ്രാം, ഒമ്പതാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ 45 കിലോഗ്രാം എന്നിങ്ങനെ മാത്രമാണ് സ്‌കൂള്‍ ബാഗുകളുടെ ഭാരം അനുവദിക്കുകയുള്ളൂ.
പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 മുതല്‍ 15 ശതമാനത്തില്‍ കൂടുതലാകരുത്. അതുകൊണ്ട് ഭാരം കുറഞ്ഞ മെറ്റീരിയലുകള്‍, കമ്പിളി, ഇളം തുണിത്തരങ്ങള്‍ എന്നിവ ഉപയോഗിച്ചായിരിക്കണം ഇവര്‍ക്ക് വേണ്ട ബാഗുകള്‍ നിര്‍മിക്കേണ്ടത്.
ബാഗ് ധരിക്കുമ്പോള്‍ പിന്നിലേക്ക് തൂങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണം. സ്‌കൂള്‍ ബാഗിന്റെ പിറകില്‍ കോംപാക്ട് കോട്ടണ്‍ പാഡിംഗ് ഉണ്ടായിരിക്കണം. ബാഗിന്റെ ഭാരംമൂലം ശരീരത്തിന്റെ പുറംഭാഗത്തിന് വേദന ഉണ്ടാകാതിരിക്കാനാണ് ഈ നിര്‍ദേശം.
കൂടാതെ തോളിലെ സ്ട്രാപ്പ് അരക്കെട്ടിലെ സ്ട്രാപ്പുമായി ബന്ധിപ്പിക്കാവുന്ന രീതിയിലുള്ള ബാഗുകളാകും ഉചിതം. ബാഗ് തൂക്കി നടന്ന് നട്ടെല്ലിന് വളവ് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബാഗ് വാട്ടര്‍ പ്രൂഫും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും ആയ നിലവാരത്തിലുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതായിരിക്കണം.
ബാഗില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും പ്രത്യേകം വെക്കുന്നതിനും സാധനങ്ങള്‍ പെട്ടെന്ന് പുറത്തേക്കെടുക്കാന്‍ കഴിയുന്നതിനും ഒന്നിലധികം അറകള്‍ ഉണ്ടായിരിക്കണം. ബാഗ് തോളിലിരിക്കുന്നതിന് വിശാലമായ കോട്ടണ്‍ ഹോള്‍ഡര്‍ സ്ട്രിപ്പുകള്‍ ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."