റെയില്‍വെ സ്റ്റേഷനില്‍ കിടന്ന കുട്ടിയുടെ കഴുത്തില്‍ ബൂട്ടിട്ട് ചവിട്ടി,യു.പി പൊലിസ് ഉദ്യോഗസ്ഥന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും മനുഷ്യ മനുസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തകൂടി പുറത്ത് വന്നിരിക്കുകയാണ്. റെയില്‍വെ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ ബൂട്ടിട്ട് ഞെരുക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലുളള ബെല്‍ത്തറ റെയില്‍വെ സ്‌റ്റേഷനിലായിരുന്നു സംഭവം.
इंसानियत !
— Sakshi (@ShadowSakshi) July 16, 2023
एक नाबालिग गरीब लड़की को RPF के अधिकारी द्वारा लातों द्वारा सम्मान दिया गया। #UP #Balia #BelthraRoadRailwayStation pic.twitter.com/15FvjXkz7E
റെയില്‍വെ സ്‌റ്റേഷന്റെ അകത്തെ വാതിലിന് സമീപം ഉറങ്ങുകയായിരുന്ന കുട്ടിയെ ഉണര്‍ത്തുന്നതിനായി ബലീന്ദര്‍ സിങ് എന്ന കോണ്‍സ്റ്റബിളാണ് ബൂട്ട് ഉപയോഗിച്ച് കഴുത്തില്‍ ഞെരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞതായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ വാരാണസി ഡിവിഷന്‍ പി.ആര്‍.ഒ അശോക് കുമാര്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:-rpf constable kicks child in up railway station
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."