HOME
DETAILS
MAL
ഹിജ്‌റ അവധി; പാര്‍ക്കിങ് സൗജന്യമെന്ന് അറിയിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി
backup
July 18 2023 | 18:07 PM
ഷാര്‍ജ: ഹിജ്‌റയുടെ അവധി ദിവസങ്ങളില്‍ പൊതു പാര്‍ക്കിങ് സൗജന്യമെന്ന് അറിയിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി. നീല നിറത്തില്‍ പാര്‍ക്കിങ് സൈന്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും 7 ദിവസത്തെ പണമടച്ചുളള പാര്‍ക്കിങ് സോണുകളും ഒഴിച്ചുളള മറ്റിടങ്ങളിലെ പൊതു പാര്‍ക്കിങ്ങിനാണ് മുനിസിപ്പാലിറ്റി സൗജന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 20 മുതലാണ് സൗജന്യ പാര്‍ക്കിങ് നിലവില്‍ വരുന്നത്.
ഷാര്‍ജ സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ഇസ്‌ലാമിക് നവവത്സര അവധി പ്രഖ്യാപിച്ചത്. ഷാര്‍ജ സര്‍ക്കാരിന്റെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം 20 മുതല്‍ പുതുവത്സര അവധി ആരംഭിക്കും. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക.
Content Highlights:free public parking announced in sharjah for hijra vacation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."