നാല് മണിക്കൂര്‍ കൊണ്ട് താണ്ടിയത് കേവലം 13 കിലോമീറ്റര്‍; അവസാന യാത്രയിലും കുഞ്ഞൂഞ്ഞിനെ കാത്ത് പതിനായിരങ്ങള്‍
നാല് മണിക്കൂര്‍ കൊണ്ട് താണ്ടിയത് കേവലം 13 കിലോമീറ്റര്‍; അവസാന യാത്രയിലും കുഞ്ഞൂഞ്ഞിനെ കാത്ത് പതിനായിരങ്ങള്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവന്തപുരം നഗരം പിന്നിട്ടു. വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി പാതയോരങ്ങളില്‍ കാത്തിരിക്കുന്നത്. തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ വളരെ സാവധാനമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വാഹന വ്യൂഹം കടന്ന് പോകുന്നത്. ജനത്തിരക്ക് കാരണം നാല് മണിക്കൂറില്‍ കേവലം 13 കിലോമീറ്റര്‍ മാത്രമാണ് വിലാപ യാത്ര സഞ്ചരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ കോട്ടയായ പുതുപ്പള്ളിയിലേക്ക് ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച സമയത്ത് തന്നെ ലക്ഷ്യ സ്ഥാനത്തെത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി വഴിയോരങ്ങളിലടക്കം കാത്തു നില്‍ക്കുന്നത്. ഇന്നലെ പുലര്‍ച്ച വരെ നീണ്ടുനിന്ന പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്രയായി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോകുന്നത്. പുതുപ്പള്ളിയില്‍ എത്തിക്കേണ്ട ഭൗതിക ശരീരം കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.
വൈകീട്ട് ആറിന് ഡി.സി.സി ഓഫീസിന് മുന്നില്‍ അന്തിപോമചാരമര്‍പ്പിക്കാന്‍ അവസരം ഒരുക്കും. ശേഷം തിരുനക്കര മൈതാനിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാളെ ഉച്ചയോടെ മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ട് പോയതിന് ശേഷം അടക്കം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."