ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് ഇ മാലിന്യം സംസ്‌ക്കരിക്കാന്‍ തീരുമാനം
ചാവക്കാട്: നഗരസഭയിലെ ഇ വേസ്റ്റ് മാലിന്യം ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് സംസ്‌ക്കരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കിലോക്ക് 10 രൂപ നിരക്കിലാണ് ക്ലീന്‍ കേരള കമ്പനി ഇമാലിന്യങ്ങള്‍ സ്വീകരിക്കുന്നത്.
അറവുശാലയുടെ വികസനത്തിനായി അതിന്റെ മുന്‍ഭാഗത്തെ നാല് സെന്റ് സ്ഥലം ഏറ്റെടുക്കാനും ചെയര്‍മാന്‍ എന്‍.കെ അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നഗരസഭക്ക് കൈമാറിയ പുത്തന്‍കടപ്പുറത്ത് നിര്‍മിച്ച സോളാര്‍ ഫിഷ് ഡ്രൈയിങ് യൂനിറ്റ് ഏറ്റെടുക്കും. നഗരസഭയില്‍ പതിവായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ചെയര്‍മാന്‍ അധ്യക്ഷനായ ഒരു ട്രാഫിക് ക്രമീകരണ സമിതി രൂപവത്കരിക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പൊലിസ് ആക്ട് പ്രകാരമാണ് സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുക. പട്ടിക ജാതി വികസനം കോര്‍പ്പസ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായുള്ള കുടിവെള്ളം, ഗതാഗതം, വൈദ്യുതി എന്നിവക്ക് മുന്‍ഗണന നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കത്ത് ലഭിച്ചതായി ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. അഞ്ച് മുതല്‍ 25 ലക്ഷം വരെ അടങ്കല്‍ വരുന്ന പ്രവൃത്തികള്‍ക്കാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."