നെറ്റ്ഫ്ലിക്സ് അക്കൗണ്ട് കൂട്ടുകാരുമായി ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നുണ്ടോ? എന്നാല്‍ പണി വരുന്നുണ്ട്
എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ അതികായന്‍മാരാണ് നെറ്റ്ഫ്ലിക്സ്. പതിനായിരക്കണക്കിന് കണ്ടന്റുകള്‍ സ്ട്രീം ചെയ്ത് കാണാവുന്ന ഈ പഌറ്റ്‌ഫോമില്‍ ഇനി ഒരു അക്കൗണ്ട് എടുത്ത് അത് സുഹ്യത്തുക്കളുമായി പങ്കിട്ട് കണ്ടന്റ് ആസ്വദിക്കല്‍ നടക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് കമ്പനി. കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് പാസ് വേഡ് കൂടുതല്‍ പേര്‍ പങ്കിട്ട് ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.
ഉപഭോക്താക്കളുടെ ലൊക്കേഷന്‍ ഉപയോഗിച്ചാണ് ഒരു അക്കൗണ്ട് നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കമ്പനി പരിശോധിക്കുന്നത്. ഒരേ അക്കൗണ്ട് രണ്ട് വിദൂര സ്ഥലങ്ങളില്‍ നിന്നും ലോഗിന്‍ ചെയ്യുകയാണെങ്കില്‍ നെറ്റ്ഫ്ലിക്സ് അത് കണ്ടെത്തുകയും അക്കൗണ്ട് ഉടമക്ക് ഇ-മെയില്‍ വഴി മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. എന്നിട്ടും ഇത് തുടരുകയാണെങ്കില്‍ കമ്പനി ഉപയോഗം തടയും.
ചില രാജ്യങ്ങളില്‍ അധികനിരക്ക് നല്‍കി കൂടുതല്‍ അംഗങ്ങളെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചെങ്കിലും കുറഞ്ഞ വരിസംഖ്യയുള്ള പ്ലാനുകള്‍ ലഭ്യമായ ഇന്ത്യയില്‍ ആ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി. യു.എസിലേ ഉപഭോക്താക്കള്‍ക്കിടയില്‍ നേരത്തെ തുടങ്ങിയ ഈ നിയന്ത്രണം ഇന്നലെ മുതലാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്.
Content Highlights:netflix crackdown on password sharing in india using location
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."