HOME
DETAILS
MAL
സി.പി.എം കുത്തിയിരിപ്പ് സമരം: 400ഓളം പേര്‍ക്കെതിരേ കേസ്
backup
August 23 2016 | 19:08 PM
പയ്യന്നൂര്‍: പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സി.പി.എം നേതാക്കളുള്‍പ്പെടെ നാനൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ബി.ജെ.പി നേതാവ് രാമചന്ദ്രന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവ് അന്നൂരിലെ ടി.സി.വി നന്ദകുമാറിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിടച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്, ജി.ഡി നായര്‍, വി നാരായണന്, സി കൃഷ്ണന് എം.എല്‍.എ, പി സന്തോഷ്, സരിന് ശശി തുടങ്ങിയവരുള്പ്പെടെയുള്ളവര്ക്കെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."