HOME
DETAILS

ഇന്ത്യയെ രക്ഷിക്കാന്‍ ഇനി 'ഇന്‍ഡ്യ'

  
backup
July 29 2023 | 17:07 PM

todays-article-jul-30-about-india

ഇന്ത്യാ,…
നിന്റെ വയറ്റില്‍
പിറന്നതിന്റെ
നാണം മറയ്ക്കാന്‍
ഒരു ദേശീയപതാക പോലുമില്ലാതെ
ഞാന്‍ ചൂളിയുറഞ്ഞു പോകുന്നു
-സച്ചിദാനന്ദന്‍

മണിപ്പൂരിലെ കുക്കി വംശജരായ യുവതികളെ കലാപകാരികള്‍ പരസ്യമായി തെരുവില്‍ പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ നാണംകെട്ടു. പ്രധാനമന്ത്രിയുടെ 'മന്‍കീബാത്തും' ലോക രാഷ്ട്രങ്ങളിലെ കെട്ടിയെഴുന്നള്ളിപ്പും എല്ലാം വെറുതെ. ജനങ്ങളുടെ രോഷം പുറത്തറിയിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയെന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. ഇതുപോലുള്ള നൂറുകണക്കിന് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ലാഘവത്തോടെ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.


ഇതിനിടെ മറ്റൊരു കേസില്‍ പിടിയിലായ മുസ്‌ലിം നാമധാരിയെ മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതിയാക്കി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നല്‍കിയ വ്യാജവാർത്ത ബി.ജെ.പി ഐ.ടി സെല്‍ ഏറ്റെടുത്തു. നിരോധിത സംഘടനയായ പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്ക് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഹലീമിനെ കഴിഞ്ഞ ആഴ്ച കിഴക്കന്‍ ഇംഫാലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് കുക്കി വനിതകളെ നഗ്നരാക്കി നടത്തിച്ച കേസിലെ പ്രതിയെന്ന് കാട്ടി എ.എന്‍.ഐ വാര്‍ത്ത നല്‍കി. പിന്നാലെയാണ് ബി.ജെ.പി ഐ.ടി സെല്‍ ഇത് ഏറ്റെടുത്തത്.

അബ്ദുല്‍ ഹലീമിനെ അറസ്റ്റ് ചെയ്തത് കൂട്ടമാനഭംഗത്തിനല്ലെന്ന് പൊലിസ് വ്യക്തമാക്കിയെങ്കിലും ഈ നുണ അപ്പോഴേക്കും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ പോക്കില്‍ മനസ്സാക്ഷിയുള്ളവര്‍ രാഷ്ട്രീയഭേദമന്യേ വേദനിക്കും. വര്‍ഗീയ ധ്രുവീകരണം നടത്തി അത് മറ്റുള്ളവരുടെ തലയില്‍ വെച്ചുകെട്ടി രാജ്യം ഭരിക്കുന്ന കാഴ്ച എത്ര വേദനാജനകമാണ്.


'പ്രധാനമന്ത്രി രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നില്ല. വ്യക്തിപരമായ വിശ്വാസങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യസമയത്ത് ഇടപെടാന്‍ തയാറായില്ല. മുഖ്യധാരയിലുള്ള ജനങ്ങളെ കാണുന്നില്ല. ഇന്റര്‍നെറ്റ് വിച്ഛേദിച്ച് ജനങ്ങളുടെ വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കി.' സഹനസമരത്തിന്റെ ജീവിക്കുന്ന മാതൃക ഇറോം ശര്‍മ്മിള പറയുന്നു.
ഗുജറാത്ത് വംശഹത്യ നമ്മുടെ ഓര്‍മയിലുണ്ട്. 2002ല്‍ ഗുജറാത്തില്‍ ഭരണസംവിധാനങ്ങളെ ഉപയോഗിച്ചു നടത്തിയ വംശഹത്യ ലോകം മുഴുവന്‍ അപലപിച്ചിരുന്നു. മണിപ്പൂരില്‍ മെയ്തി തീവ്രവാദസംഘം ക്രിസ്ത്യന്‍ വിശ്വാസികളെയും ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളെയും ലക്ഷ്യംവച്ചു നടത്തിയ ആക്രമങ്ങള്‍ പൊലിസ് കൈയും കെട്ടി നോക്കിനിന്നു. പലപ്പോഴും കലാപകാരികള്‍ക്ക് സഹായകരമായിത്തീര്‍ന്നു പൊലിസിന്റെ നിലപാട്. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിക്കുമ്പോള്‍ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാവും എന്നാണ് പറയാറ്. എന്നാൽ, ഇരട്ട എൻജിന്‍ സര്‍ക്കാരുള്ള മണിപ്പൂര്‍ നമുക്കൊരു പാഠമാണ്.


ഒടുവില്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖം വികൃതമായതോടെ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുത്ത ദേശീയ മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇനി മണിപ്പൂരില്‍ കേന്ദ്രം ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടരത്തുടരെ പ്രതീക്ഷിക്കുക). ഈ രാജ്യം ഇങ്ങനെയായതില്‍ മാധ്യമങ്ങള്‍ക്കും അവരുടെതായ പങ്കുണ്ട്. സത്യം നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്യുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന എത്ര പത്ര, വാർത്താചാനലുകള്‍ നമുക്കുണ്ട്?


ഇന്ത്യയുടെ വൈവിധ്യങ്ങളും ഫെഡറലിസവും തകര്‍ത്ത്, ജനാധിപത്യത്തിനും മതേതരത്വത്തിനും പുല്ലുവില പോലും നല്‍കാത്ത ഒരു സര്‍ക്കാരിനെതിരേ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ചിന്തിക്കുന്ന എല്ലാവര്‍ക്കുമറിയാം. എങ്കിലും ഇക്കാലമത്രയും തമ്മില്‍ത്തല്ലുകയായിരുന്നു പ്രതിപക്ഷം.


പക്ഷേ, ഈ കൂരിരുട്ടില്‍ വലിയ പ്രതീക്ഷക്ക് വക നല്‍കി ഇന്ന് പ്രതിപക്ഷ കക്ഷികളുടെ ഐക്യം നിലവില്‍ വന്നിരിക്കുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിച്ചിരിക്കുന്നു. കോണ്‍ഗ്രസും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും എ.എ.പിയടക്കമുള്ളവര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിക്കുകയല്ലാതെ മറ്റു പോംവഴികളില്ലാ എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസിവ് അലയന്‍സ് (INDIA) നിലവില്‍ വന്നിരിക്കുന്നു എന്നത് അടുത്ത കാലത്തുണ്ടായ ഏകാധിപത്യത്തിനെതിരേയുള്ള വന്‍ മുന്നേറ്റമാണ്.

ഇന്ത്യയെ രക്ഷിക്കാന്‍ 'ഇൻഡ്യ'ക്കേ കഴിയൂ.


കഥയും കാര്യവും
കുതിരക്കുളമ്പുകളേ, വിഗ്രഹശിലകളെ,
സൂക്ഷിച്ചോളൂ,
തീക്കല്ലിന്മേല്‍ ഇടിമിന്നല്‍ മുദ്രവീഴ്ത്തി
ക്കഴിഞ്ഞിരിക്കുന്നു.
ഇനി എന്റെ മാംസം കൃമികള്‍
തിന്നു തീര്‍ത്തുകൊള്ളട്ടെ.
പരുന്തുകള്‍ക്ക് പിറവി നല്‍കാന്‍
ഉറുമ്പുകള്‍ക്കാവില്ല.
പാമ്പിന്‍മുട്ടകള്‍ പൊട്ടിയാല്‍
പാമ്പുകളെല്ലാതൊന്നും വിരിയുകയില്ല.
-മഹമൂദ് ദര്‍വീഷ് (ഫലസ്തീനിയന്‍ കവി)

Content Highlights: Today's Article jul 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago