HOME
DETAILS

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഗണിച്ചു; സഭാനാഥനായി റെക്കോര്‍ഡ്

  
backup
July 31 2023 | 12:07 PM

he-also-modernized-cliffhouse-in-parliamentary-li

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഗണിച്ചു; സഭാനാഥനായി റെക്കോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാതെ ക്ലിഫ്ഹൗസില്‍ താമസമാക്കിയ ഒരേയൊരാളേയുള്ളൂ… വക്കം പുരുഷോത്തമന്‍. 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെയാണ് ഈ അപൂര്‍വത അദ്ദേഹത്തെ തേടിയെത്തിയത്. 2006 ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് വീണു പരിക്കേറ്റ് ഉമ്മന്‍ചാണ്ടി ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത് വക്കം പുരുഷോത്തമനായിരുന്നു. ദാവോസില്‍ നടന്ന വേള്‍ഡ് എക്‌ണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കു പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞ സമയത്തെല്ലാം സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിച്ചു വക്കം.

അന്നാണ് വക്കം താമസം ക്ലിഫ്ഹൗസിലേക്കു മാറ്റിയത്. സര്‍ക്കാരില്‍ ധനഎക്‌സൈസ് മന്ത്രിയായിരുന്നു വക്കം. ഇന്നത്തെ രീതിയിലേക്ക് ക്ലിഫ്ഹൗസിനെ ആധുനികവല്‍ക്കരിച്ചതും അദ്ദേഹം തന്നെയായിരുന്നു. പാര്‍ലമെന്ററി ജീവിതത്തില്‍ വക്കം പുരുഷോത്തമനെ അടയാളപ്പെടുത്തപ്പെടുക കേരളം കണ്ട മികച്ച സ്പീക്കര്‍ എന്ന നിലയിലാകും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഗണിക്കുകയും രണ്ടുകക്ഷികളോടും നീതിയോടെ പെരുമാറുകയും ചെയ്തു അദ്ദേഹം. കര്‍ക്കശമായി സമയനിയന്ത്രണമടക്കം പാലിച്ചു.

കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായി റെക്കോര്‍ഡിടുകയും ചെയ്തു. രണ്ടു തവണയാണ് അദ്ദേഹം സ്പീക്കറായത്. 19821984, 20012004 കാലയളവിലാണ് വക്കം സഭാനാഥനായത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ അമരത്തേക്ക്. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളജിലായിരുന്നു ബിരുദ പഠനം. അന്നുമുതല്‍ എഴുത്തുകളിലൂടെയും മറ്റും കെ.എസ്.യു രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അഞ്ചു തവണ നിയമസഭാ അംഗമായി.

1970ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്നു ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 197177 കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍ മന്ത്രിയുമായി. 1977, 1980, 1982, 2001 വര്‍ഷങ്ങളിലും ആറ്റിങ്ങലില്‍നിന്നു തന്നെ തുടര്‍ച്ചയായി നിയമസഭാ അംഗമായി. പിന്നീട് 198081 കാലത്ത് ഇ.കെ നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യടൂറിസം മന്ത്രിയുമായി. 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനഎക്‌സൈസ് മന്ത്രിയുമായിരുന്നു.

1984 മുതല്‍ 1991 വരെ ആലപ്പുഴയില്‍നിന്ന് ലോക്‌സഭാ അംഗമായി. 1993ലാണ് ആന്തമാന്‍ ആന്‍ഡ് നിക്കോബാറിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായത്. 1996 വരെ ഈ പദവിയില്‍ തുടര്‍ന്നു. 2011 മുതല്‍ 2014 വരെ മിസോറമിലും 2014ല്‍ ഒരു മാസം ത്രിപുരയിലും ഗവര്‍ണറായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago