ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം; വെടിയേറ്റ 2 ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം; വെടിയേറ്റ 2 ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു
ന്യുഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിഎച്ച്പി റാലിക്കിടെ ഉണ്ടായ കല്ലേറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. വെടിയേറ്റ് രണ്ട് ഹോംഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം പലയിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ ഉണ്ടായ കല്ലേറാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രശ്നം രൂക്ഷമായതോടെ 2500 ഓളം പേര് ആരാധനാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."