കുവൈറ്റിൽ ബയോമെട്രിക് പരിശോധന കർശനമാക്കുന്നു
(Biometric verification is being tightened in Kuwait)
കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ബയോ മെട്രിക് പരിശോധന കർശനമാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്. നിലവിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബയോ മെട്രിക് പരിശോധന പൂർത്തിയാക്കൽ നിർബന്ധമില്ല. എന്നാൽ വരും മാസങ്ങളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോ മെട്രിക് പരിശോധന പൂർത്തിയാക്കൽ നിർബന്ധമാക്കുവാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതിന്റെ മുന്നോടിയായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശികളുടെയും ബയോ മെട്രിക് പരിശോധന പരമാവധി വിമാന താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കുവാൻ മന്ത്രാലയം ഉദ്യോഗസ്ഥകർക്ക് നിർദേശം നൽകി.
തിരക്കുള്ള സമയങ്ങളിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കണക്കാക്കി തീരുമാനമെടുക്കാൻ വിമാനത്താവളത്തിലെ ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് അധികാരം നൽകിയിട്ടുണ്ട്.അതെ സമയം രാജ്യത്ത് ബയോ മെട്രിക് പരിശോധന സംവിധാനം ഏർപ്പെടുത്തിയ ശേഷം ഇതിനകം പരിശോധന പൂർത്തിയാക്കിയവരുടെ എണ്ണം പത്ത് ലക്ഷത്തോളമായിട്ടുണ്ട്. മധ്യ വേനൽ അവധി കഴിഞ്ഞ ശേഷം ബയോ മെട്രിക് പരിശോധന കർശനമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."