പനിനീരിൽ കുളിക്കാനൊരുങ്ങി കഅ്ബ; വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഇന്ന്
പനിനീരിൽ കുളിക്കാനൊരുങ്ങി കഅ്ബ; വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഇന്ന്
റിയാദ്: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഇന്ന് മക്കയിൽ നടക്കും. പനിനീർ കലർത്തിയ സംസം ഉപയോഗിച്ചാണ് കഅ്ബയുടെ അകവും പുറംചുവരുകളും കഴുകുന്നത്. ഓരോ വർഷവും കഅ്ബ കഴുകാറുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്നാണ് ഓരോ വർഷവും കഅ്ബ കഴുകിവരുന്നത്.
സൽമാൻ രാജാവിന്റെ പ്രതിനിധിയായി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ കഴുകലിന് മേൽനോട്ടം വഹിക്കും. കഅ്ബ കഴുകൽ ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മന്ത്രിമാർ, അമീറുമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ഇരുഹറം കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചാണ് കഅ്ബ കഴുകുക. ഏറ്റവും ശ്രേഷ്ഠമായ ഊദ് തൈലം, പനിനീർ എന്നിവ ഉപയോഗിച്ചായിരിക്കും കഅ്ബയുടെ കഴുകൽ നടക്കുക. കഅ്ബ കഴുകുന്നതിനുള്ള എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."