HOME
DETAILS
MAL
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു
backup
August 02 2023 | 10:08 AM
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു. 15.07.2023ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചിരിക്കുന്നത്. ഉത്തരവുകള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുവാനും തല്‍സ്ഥിതി തുടരുവാനും മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
3,286 ഡ്രൈവര്‍മാരെയും 2,803 കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളില്‍ ജോലിക്ക് പ്രവേശിച്ചവരുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."