വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക; ഇന്ത്യയിലെ 20 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി; കേരളത്തിലുമുണ്ട് ഒരെണ്ണം
വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക; ഇന്ത്യയിലെ 20 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി; കേരളത്തിലുമുണ്ട് ഒരെണ്ണം
രാജ്യത്തെ ഇരുപത് യൂണിവേഴ്‌സിറ്റികളെ കൂടി വ്യാജ പട്ടികയില്‍ ഉള്‍പ്പെടുത്തി യു.ജി.സി ഉത്തരവിറക്കി. യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്നും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും യു.ജി.സി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 21 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പദവി റദ്ദാക്കിയതിന് പിന്നാലെയാണ് യു.ജി.സിയുടെ പുതിയ നടപടി.
ഡല്‍ഹിയില്‍ നിന്നുള്ള ഏഴും യു.പിയില്‍ നിന്ന് നാലും ആന്ധ്രാ പ്രദേശില്‍ നിന്ന് മൂന്നും പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് എന്നിങ്ങനെ 20 യൂണിവേഴ്‌സിറ്റികളുടെ പട്ടികയാണ് യു.ജി.സി പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനവും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
- ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി, അലിപൂര്‍ (ഡല്‍ഹി)
- കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദരിഗഞ്ച് (ഡല്‍ഹി)
- യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി (ഡല്‍ഹി)
- വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി (ഡല്‍ഹി)
- എ.ഡി.ആര്‍ സെന്‍ട്രിക് ജുറിഡിഷ്യല്‍ യൂണിവേഴ്‌സിറ്റി (ഡല്‍ഹി)
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (ഡല്‍ഹി)
- വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, (ഡല്‍ഹി)
8 ഗാന്ധി ഹിന്ദി വിദ്യാപീഢം, പ്രയാഗ് രാജ് (ഉത്തര്‍ പ്രദേശ്) - നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ടറോ കോംപ്ലക്‌സ് ഹോമിയോപതി കാണ്‍പൂര്‍ (ഉത്തര്‍ പ്രദേശ്)
- നേതാജി സുബാഷ് ചന്ദ്ര ബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അലിഗഢ് (ഉത്തര്‍ പ്രദേശ്)
- ഭാരതീയ ശിക്ഷാ പരിഷത് ലക്‌നൗ (ഉത്തര്‍ പ്രദേശ്)
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍)
- ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിയസിന് ആന്‍ഡ് റിസര്‍ച്ച് (പശ്ചിമ ബംഗാള്‍)
- ക്രിസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീം യൂണിവേഴ്‌സിറ്റി ഗുണ്ടൂര്‍ (ആന്ധ്രാ പ്രദേശ്)
- ക്രിസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീം യൂണിവേഴ്‌സിറ്റി ശ്രീ നഗര്‍ ഗുണ്ടൂര്‍ (ആന്ധ്രാ പ്രദേശ്)
- ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ വിശാഖപട്ടണം (ആന്ധ്രാ പ്രദേശ്)
- ദി ബഡ്ഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ (കര്‍ണാടക)
- സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കൃഷ്ണനാട്ടം (കേരള)
- രാജ അറബിക് യൂണിവേഴ്‌സിറ്റി നാഗ്പൂര്‍ (മഹാരാഷ്ട്ര)
- ദി ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ പുതുച്ചേരി
മേല്‍ പറഞ്ഞ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
തുടര്‍ പഠനത്തിനും ജോലി ആവശ്യങ്ങള്‍ക്കും അംഗീകാരം ഉണ്ടായിരിക്കില്ലെന്നും യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."