ഇരട്ട ഗോളുമായി നെയ്മറിന്റെ രാജകീയ തിരിച്ചുവരവ്
ഇരട്ട ഗോളുമായി നെയ്മറിന്റെ രാജകീയ തിരിച്ചുവരവ്
പ്രീ സീസണ്‍ ക്ലബ്ബ് ഫ്രണ്ട് ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയി പി.എസ്.ജി. ജിയോന്‍ബക്കിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോള്‍ നേടി. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ദീര്‍ഘ നാളത്തെ വിശ്രമത്തിന് ശേഷം കളത്തില്‍ തിരിച്ചെത്തിയ നെയ്മര്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രീ സീസണ്‍ മാച്ചില്‍ കാഴ്ചവെച്ചിരിക്കുന്നത്.
താരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. പാരീസിലെ യഥാര്‍ത്ഥ രാജാവ് നെയ്മറാണെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. നെയ്മര്‍ അപകടകാരിയായ കളിക്കാരനാണെന്നും അത്തരത്തിലുള്ള ഗോളാണ് കാണാനായതെന്നും ട്വീറ്റുകളുണ്ട്.
രണ്ട് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും താരം നേടി. ആദ്യ ഇലവനില്‍ തന്നെ ഇടം പിടിച്ച നെയ്മര്‍ മത്സരത്തിന്റെ 40ാം മിനിട്ടിലാണ് ഗോള്‍ നേടിയത്. എതിര്‍ താരങ്ങളെ കബളിപ്പിച്ച് നെയ്മര്‍ ഉതിര്‍ത്ത ഷോട്ട് വലയിലെത്തുകയായിരുന്നു. പിന്നീട് 83ാം മിനിട്ടില്‍ നെയ്മര്‍ രണ്ടാമത്തെ ഗോളും നേടി.
മത്സരത്തിന്റെ 88ാം മിനിട്ടിലാണ് അസെന്‍സിയോയുടെ ഗോള്‍ പിറന്നത്. നെയ്മര്‍ നല്‍കിയ ബാക്ക് ഹീല്‍ പാസ് അസെന്‍സിയോ ലക്ഷ്യത്തിലേക്കെത്തിച്ചു.
ഇതോടെ മത്സരം 3-0 എന്നനിലയില്‍ അവസാനിച്ചു.
✅ It's over in Busan!
— Paris Saint-Germain (@PSG_English) August 3, 2023
Paris Saint-Germain finish their pre-season with a 3-0 success in Korea!
⚽️⚽️ @neymarjr
⚽️ @marcoasensio10
?? #PSGKorea2023 #PSGJBFC pic.twitter.com/2vLgVY8OBf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."