വി.എച്ച്.പി കലാപകാരികളുടെ അതിക്രമങ്ങള്‍ക്കു പിന്നാലെ നൂഹില്‍ സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജും; 250 കുടിലുകള്‍ പൊളിച്ചു നീക്കി
വി.എച്ച്.പി കലാപകാരികളുടെ അതിക്രമങ്ങള്‍ക്കു പിന്നാലെ നൂഹില്‍ സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജും; 250 കുടിലുകള്‍ പൊളിച്ചു നീക്കി
ഹരിയാന: ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പി കലാപകാരികള്‍ അഴിച്ചു വിട്ട അക്രമങ്ങള്‍ക്കു പിന്നാലെ സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജും. പ്രദേശത്തെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റി. അനധികൃതമെന്ന് പറഞ്ഞാണ് നടപടി. നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ടോരുവില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന കുടിലുകളാണ് പൊളിച്ചു മാറ്റിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ താമസിക്കുന്ന ഇവര്‍ കുടിയേറ്റക്കാരാണെന്നും സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ അഴിചട്ചു വിട്ടതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നുമാണ് ഭരണകൂടം പറയുന്നത്.
സംഘര്‍ഷം ഉണ്ടായ ഹരിയാനയിലെ നൂഹില്‍ കനത്ത ജാഗ്രത തുടരുകയാണ്. രണ്ടുദിവസമായി സംഘര്‍ഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസേനയുടെ സുരക്ഷ തുടരാനാണ് നിര്‍ദ്ദേശം. നാളെ വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയും തുടരുകയാണ്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട 49 എഫ്‌ഐആറിലുമായി 165 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഹരിയാന പൊലീിസ് അറിയിച്ചു.
സംഘര്‍ഷങ്ങള്‍ക്ക് കാരണമായാതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കി. ഒളിവില്‍ ഇരുന്ന് മാധ്യമങ്ങള്‍ക്ക് അടക്കം അഭിമുഖം നല്‍കുന്ന മോനുവിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന വിഎച്ച്പി റാലി തടയണമെന്ന് ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹരിയാന: മുസ് ലിംകള്‍ ഇന്ന് ജുമുഅക്ക് പള്ളിയിലേക്കില്ല; നിസ്‌കാരം വീടുകളിലൊതുക്കും
നൂഹില്‍ ഉണ്ടായ സംഘര്‍ഷം ആസൂത്രിതമെന്നാണ് എഫ്.ഐ.ആര്‍. പൊലീിസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനക്കൂട്ടം ആക്രോശിച്ചെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേ സമയം സംഘര്‍ഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത ഉടലെടുത്തു. സംഘര്‍ഷത്തിന് കാരണമായ ഘോഷയാത്ര സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്തിനെതിരെ ഹരിയാന ഉപ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ രംഗത്തെത്തി. ആഘോഷ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയുധം നല്‍കിയത് ആരാണെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രര്‍ജിത് സിങ് ചോദിച്ചു.
Bulldozer Action In Nuh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."