ബാലവേലക്ക് കൊണ്ടുവന്ന പെണ്‍കുട്ടികളായ അന്യസംസ്ഥാനക്കാരെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി
മട്ടാഞ്ചേരി: ഒറീസയില്‍ നിന്നും തോപ്പുംപടിയിലെ മത്സ്യ സംസ്‌ക്കരണ ശാലയില്‍ ജോലിക്ക് കൊണ്ട് വന്ന പ്രായപൂര്‍ത്തിയാകാത്ത 43 പെണ്‍കുട്ടികളെ പൊലിസ് താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും മാസങ്ങളായി ഇവര്‍ ഇവിടെ ജോലി ചെയ്ത് വരുന്നത്. ഒറിസ പൊലിസും പള്ളുരുത്തി പൊലിസ് സംഘവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇന്നലെ വൈകിട്ട് ആറിന് നടത്തിയ പരിശോധനയിലാണ് 43 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് കണ്ടെത്തിയത്.
78 സ്ത്രി തൊഴിലാളികളാണ് തോപ്പുംപടിയിലെ മത്സ്യ സംസ്‌ക്കരണ ശാലയില്‍ ജോലിയെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഇടനിലക്കാരന്‍ വഴിയാണ് ഒറീസ സ്വദേശികളായ ഇത്രയും പേരെ ജോലിക്ക് കൊണ്ട് വന്നത്. പൊലിസ് പരിശോധനയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത 23 പേരെ പള്ളുരുത്തി പ്രത്യാശഭവനിലേക്കും. 20 പേരെ കാക്കനാട് ചൈല്‍ഡ് ഹോമിലേക്കും മാറ്റി. കഴിഞ്ഞ മുന്ന് മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയിരിന്നു. ഇവരെ ചോദ്യം ചെയ്തതില്‍ അനാശാസ്യ പ്രവത്തനത്തിനെത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് ഒറീസ പൊലിസിനെ വിവരം ധരിപ്പിക്കുകയായിരിന്നും. ഒറീസ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ കൂടുതല്‍ പേര്‍ ഉണ്ടെന്നും മത്സ്യ സംസ്‌ക്കരണ ശാലയില്‍ ജോലിയിലുള്ളതായി വിവരം ലഭിച്ചിരിന്നു.
ഇതേ തുടര്‍ന്നാണ് പള്ളുരുത്തി പൊലിസുമായി ചേര്‍ന്ന് മത്സ്യ സംസ്‌ക്കരണ ശാലയില്‍ പരിശോധന നടത്തിയത്. കുട്ടികളുടെ പ്രായം തെളിയിക്കുന്ന പരിശോധന ഇന്ന് നടത്തിയതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. നാല് ഇടനിലക്കാര്‍ കൈമറിഞ്ഞാണ് ഇത്രയും പെണ്‍കുട്ടികളെ തോപ്പുംപടിയില്‍ എത്തിയത്. ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."