HOME
DETAILS

'ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കും'; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി

  
backup
August 10 2023 | 12:08 PM

harshina-issue-medical-collage-minister-statement-new

'ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കും'; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രസവ ശസ്ത്രയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വസ്തുത കണ്ടെത്താന്‍ കഴിയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടൊന്നും അംഗീകരിക്കാന്‍ കഴിയില്ലായെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് തള്ളിയതാണ്. അതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ചികിത്സാ പിഴവ് ആരുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം ആരോഗ്യ മന്ത്രി അന്നുമുതല്‍ ഹര്‍ഷിനയെ വിശ്വസിക്കുന്നു എന്ന് പറയുന്നതല്ലാതെ പത്ത് മാസത്തില്‍ മേലെയായിട്ടും തെരുവില്‍ 80 ദിവസം ഇരുന്നിട്ടും ഇതുവരെ നീതി നടപ്പാക്കാനോ അനുകൂലമായ നല്ല പ്രതികരണം പ്രവര്‍ത്തിയിലൂടെ കാണിക്കാനോ ഇതുവരെ കഴിഞ്ഞട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. പൊലീസ് സത്യസന്ധമായി അന്വേഷിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് വളരെ ക്രൂരമായി തള്ളിയത്. നീതി ഉറപ്പാക്കുമെന്ന് പറയാതെ ഉറപ്പാക്കി കാണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹര്‍ഷിന കൂട്ടിചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago