HOME
DETAILS
MAL
ആറ്റിങ്ങല്‍ ക്രോയ്ഡന്‍ ഇരട്ടനഗരം പദ്ധതി; ചര്‍ച്ച നടന്നു
backup
August 23 2016 | 20:08 PM
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയും ബ്രിട്ടനിലെ ക്രോയ്ഡന്‍ സിറ്റിയും തമ്മില്‍ ഇരട്ടനഗര പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു.
മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭാചെയര്‍മാന്‍ എം. പ്രദീപും ക്രോയ്ഡന്‍ സിറ്റി മേയര്‍ മഞ്ജുഷാഹുല് ഹമീദുമാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്. രണ്ട് നഗരങ്ങളിലേയും ഖരമാലിന്യപരിപാലനം, ഓഫീസ് മാനേജ്മെന്റ്, പദ്ധതി നിര്‍വ്വഹണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഖരമാലിന്യ സംസ്കരണ പദ്ധതി സംബന്ധിച്ച രേഖകള്‍ പരസ്പരം കൈമാറി.സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചശേഷമായിരിക്കും തുടര്‍നടപടികളെന്ന് ചെയര്മാന് പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ്.രേഖ, സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."