പരശുറാം എക്‌സ്പ്രസ് ട്രെയ്‌നിന്റെ പടിക്കെട്ടിലിരുന്ന യാത്രക്കാരന്‍ പുഴയില്‍ വീണു
കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ നിന്നും യാത്രക്കാരന്‍ പുഴയില്‍ വീണു. കോട്ടയം പിറവം റോഡ് റെയില്‍വേ സ്‌റേഷനു സമീപമാണ് അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിനിന്റെ പടിക്കെട്ടില്‍ ഇരുന്ന് യാത്ര ചെയ്ത യുവാവാണ് മൂവാറ്റുപുഴയാറ്റില്‍ വീണത്.ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് യാത്രക്കാരന്‍ പുഴയില്‍ വീണത്. വെള്ളത്തില്‍ ആദ്യം കുറച്ചു സമയം ഇയാളെ കാണാമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായെന്നാണ് മറ്റ് യാത്രക്കാര്‍ അറിയിക്കുന്നത്. അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ ആളെ കണ്ടെത്തുക പ്രയാസമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ നല്‍കുന്ന വിവരം.
Content Highlights:passenger fell down on river while travelling on train
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."