HOME
DETAILS

ഇശൽ മഴ പെയ്തു തോരുമ്പോൾ…

  
backup
August 12 2023 | 18:08 PM

todays-article-about-vilayil-faseela

നസ്റുദ്ദീൻ മണ്ണാർക്കാട്

നിത്യ ഹരിതങ്ങളായ ഒട്ടനവധി പാട്ടുകൾ മാപ്പിള ഗാന ശാഖയ്ക്ക് സമ്മാനിച്ച വിളയിൽ ഫസീല വിട വാങ്ങിയപ്പോൾ അവസാനിക്കുന്നത് മാപ്പിളപ്പാട്ടിലെ ഒരു സുവർണ കാലഘട്ടമാണ്. വേദികളിൽ വിളയിൽ വത്സലയായി പാട്ടുകൾ ആലപിച്ചു തുടങ്ങി, മാർഗ മധ്യേ വിളയിൽ ഫസീലയായി മാറിയ ഗായിക, ഈ രംഗത്തെ തന്റെ ഗുരുവായ വി.എം കുട്ടി മാഷോടൊപ്പം ചേർന്ന് സമ്മാനിച്ച മധുരോതരമായ ഇശലിന്റെ പുഷ്കല കാലഘട്ടത്തെ അടർത്തി മാറ്റിയൊരു ചരിത്രം മാപ്പിളപ്പാട്ടിന് എഴുതി തയാറാക്കുവാൻ ആർക്കും സാധ്യമല്ല.


വി.എം കുട്ടി മാഷ് കണ്ടെത്തിയ ഗായികയാണ് സത്യത്തിൽ വിളയിൽ ഫസീല. മലപ്പുറം ജില്ലയില്‍ ചീക്കോട് പഞ്ചായത്തിലെ വിളയില്‍ എന്ന ഗ്രാമത്തില്‍ ഉള്ളാട്ടുതൊടി കേളന്‍ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. മൂന്നാം വയസില്‍ മാതാവിനെ നഷ്ടപ്പെട്ട വത്സല പിന്നീട് അമ്മാവന്‍മാരുടെ തണലിലാണ്‌ വളര്‍ന്നത്. കുന്നിൻ മുകളിലെ ചെറിയ വീട്ടിലെ ബാല്യ കാലത്ത്, അയൽപക്കത്തെ റേഡിയോകളിലൂടെയും കല്യാണ വീടുകളിലെ ഗ്രാമഫോണുകളിലൂടെയും കേട്ട പാട്ടുകൾ ആ ബാലികയുടെയുള്ളിൽ സംഗീതത്തോടുള്ള താൽപര്യമുണർത്തി. പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ ചിലർ, സ്‌കൂളിൽ അഞ്ചാം ക്ലാസുകാരിയായിരിക്കെ ആദ്യമായി കല്യാണ വീട്ടില്‍ പാടാൻ അവസരം തരപ്പെടുത്തിക്കൊടുത്തു.

പിന്നീട് വിളയില്‍ പറപ്പൂര്‍ വിദ്യാ പോഷിണി സ്‌കൂളിലെ സാഹിത്യ സമാജങ്ങളില്‍ സ്ഥിരം ഗായികയായി. ആയിടക്കാണ് ആകാശവാണി കോഴിക്കോട് നിലയത്തിൽ ബാല ലോകം എന്ന പരിപാടിയിലേക്ക് കുട്ടികളെ തേടിയുള്ള അന്വേഷണവുമായിറങ്ങിയ വി.എം കുട്ടി മാഷിന്റെ മുന്നിലേക്ക് ഈ കൊച്ചു ഗായികയെത്തുന്നത്. "തേനൊഴുകുന്നൊരു നോക്കാലെ, തേവി നനക്ക്ണ പെണ്ണാളെ, കയറിട്ട പജ്ജിനെ കയ്ച്ചിട്ടതെന്തിന് പറയുക പൊന്നേ…" എന്ന പാട്ടായിരുന്നു അന്ന് ആലപിച്ചത്.

പതിറ്റാണ്ടുകൾ നീണ്ട ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കമാവുകയായിരുന്നു അവിടെ. രാജ്യത്തിനകത്തും പുറത്തുമായി നാലായിരത്തിലധികം വേദികളില്‍ ഇശൽ തേൻ കണങ്ങൾ ചൊരിഞ്ഞ ഇശൽ മഴ പെയ്തു തുടങ്ങി.
വി.എം കുട്ടി മാഷിന്റെ ചെന്താര തിയേറ്റേഴ്‌സിന്റെ പരിപാടികളിൽ സജീവ ഗായികയായതോടെ മാഷിന്റെ വീട്ടിലായി പിന്നീട് താമസം. മാപ്പിള സംസ്കാരത്തെ കുറിച്ച് മനസിലാക്കുവാനും ഇസ്‌ലാമിന്റെ ആത്മീയ- സാമൂഹിക മൂല്യങ്ങൾ പരിചയിക്കുവാനും സാധിച്ച വിളയിൽ വത്സല ഇഷ്ട മതം സ്വീകരിച്ച് വിളയിൽ ഫസീലയാവുന്നത് അങ്ങനെയാണ്. വി.എം കുട്ടി-ഫസീല എന്ന പേരുകൾ മലബാറിലെ ഓരോ ഗ്രാമങ്ങളിലും അലയടിച്ചിരുന്ന കാലം കൂടിയാണത്. വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണം ഒട്ടനവധി മാപ്പിളപ്പാട്ടുകൾ ആസ്വാദകർക്ക് സമ്മാനിക്കുകയുണ്ടായി.

മാഷിന്റെ വീടുമായുള്ള സമ്പർക്കം കാരണം അറബി വാക്കുകളുടെ ഉച്ചാരണം അത്ഭുതകരമാം വിധം മെച്ചപ്പെട്ടു. മാഷിന്റെ സ്‌നേഹിതനായിരുന്ന മുഹമ്മദ് നാലകത്ത് എന്ന അറബി മുന്‍ഷി അറബി ഉച്ചാരണങ്ങള്‍ പഠിപ്പിച്ചു. അറബി കവി ഇമാം ബൂസ്വീരിയുടെ പ്രവാചകര്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള കാവ്യമായ ബുര്‍ദ ആലപിച്ചായിരുന്നു അറബി പഠിച്ചത്. പിന്നീട് യേശുദാസിനു ബുർദയുടെ ആലാപന രീതി പറഞ്ഞുകൊടുത്തത് പോലും ആ ഉച്ചാരണ മികവിന്റെ തെളിവാണ്.
1970 മുതലുള്ള ഒട്ടുമിക്ക മനോഹര മാപ്പിളപ്പാട്ടുകളുടെയും ശബ്ദമായി മാറാൻ സാധിച്ച ഫസീലയ്ക്ക് കൊളംബിയ റെക്കോർഡിങ്ങിൽ പുറത്തിറങ്ങിയ 'കിരി കിരി ചെരുപ്പുമായ്' എന്ന ഗാനമുണ്ടാക്കിയ മേൽവിലാസം വളരെ വലുതായിരുന്നു.

ആമിന ബീവിക്കോമന മോനെ, ഖല്ലാക്കായുള്ളോനേ, ഗുണ മണിയായ റസൂലുള്ള, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ട്, ഹസ്ബി റബ്ബി ജല്ലല്ലാഹ്‌, ഫിർദൗസിൽ അടുക്കുമ്പോൾ.. എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സ്വര മാധുരിയുടെ ഉടമയായ ഫസീല 1978 ലാണ് ആദ്യമായി വിദേശ യാത്ര നടത്തിയത്. ആ യാത്രയിൽ പിറവികൊണ്ട ‘കടലിന്റെയിക്കരെ വന്നോരെ ഖല്‍ബുകള്‍ വെന്തു പുകഞ്ഞോരെ' എന്ന പാട്ട് ഉണ്ടാക്കിയ ഓളം ഇന്നുമടങ്ങിയിട്ടില്ലെന്നു തന്നെ പറയാം. പ്രവാസികൾ നെഞ്ചോട് ചേർത്ത ആ ഗാനം പ്രിയ ഗായിക തന്നെ നിരവധി വേദികളിൽ പിന്നീട് നിരന്തരം ആലപിക്കുകയുണ്ടായി. പ്രവാസികളുടെ വേദനയും ഗദ്ഗദങ്ങളും ഇതിവൃത്തമാക്കിയ മാപ്പിള ഗാന ശാഖയിലെ മുൻ നിര പാട്ടുകളിൽ ഒന്നായി ഇന്നും ആ പാട്ട് ആസ്വാദകരുടെ മനസുകളിലുണ്ട്.


മാപ്പിളപ്പാട്ട് ടീമുകൾ സംഘങ്ങളായി തിരിഞ്ഞ് പരസ്പരം പാടി മത്സരിക്കുന്ന കാലഘട്ടമാണ് ഓരോ ഗ്രാമങ്ങളിലും മാപ്പിളപ്പാട്ടെന്ന പാരമ്പര്യ കലയെ ജനകീയമാക്കിയത്. അതിൽ പ്രധാനി വി.എം കുട്ടി മാഷ് തന്നെയായിരുന്നു. ഏടുകളിലും പാടി പറയുന്നവരുടെ ചുണ്ടുകളിലും മാത്രം നിലനിന്നിരുന്ന മാപ്പിളപ്പാട്ടിനെ ഓരോ ഗ്രാമാന്തരങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളിലേക്കെത്തിച്ച വി.എം കുട്ടിയുടെ സംഘത്തിലെ പ്രധാന ഗായികയായി വളർന്ന ഈ ഗായിക, ഇസ്‌ലാമിന്റെ മാനവികതയിൽ ഏറെ ആകൃഷ്ടയായാണ് മതം മാറിയത്.

നിസ്‌കാരവും നോമ്പുമൊന്നും അവർക്ക് അറിയാത്ത കാര്യങ്ങളായിരുന്നില്ല. കുടുംബത്തിൽനിന്ന് വലിയ എതിർപ്പുകളുണ്ടായെങ്കിലും 1986ൽ ടി.കെ.പി മുഹമ്മദലിയെ വിവാഹം കഴിക്കുകയും കുടുംബ ജീവിതം മുന്നോട്ട് പോവുകയും ചെയ്തു. പതിയെ പതിയെ എതിർപ്പുകൾ നേർത്തില്ലാതായി സ്നേഹത്തിന്റെ വലയം രൂപപ്പെട്ടു. വിവാഹത്തിന് ശേഷം നാട് മാറിയെങ്കിലും വിളയിൽ എന്ന ഗ്രാമത്തിന്റെ മേൽ വിലാസം ഒരിക്കലും കൈവിട്ടില്ല.

1981ല്‍ സി.എച്ച് മുഖ്യമന്ത്രിയായിരിക്കെ മാപ്പിള ഗാന കലാരത്‌നം പുരസ്‌കാരം അവരെ തേടിയെത്തി. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഫോക് ലോർ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ ഈ ഗായിക വിടവാങ്ങുന്നതോടെ മാപ്പിളപ്പാട്ടിലെ ഒരു കാലഘട്ടം ഇവിടെ അവസാനിക്കുകയാണ്. അടുത്ത കാലത്ത്, വി.എം കുട്ടി മാഷ്, പീർ മുഹമ്മദ്, മൂസ എരഞ്ഞോളി തുടങ്ങിയ അതികായന്മാരായ മാപ്പിള ഗായകരുടെ വേർപ്പാടുകളുണ്ടാക്കിയ മുറിവ് നില നിൽക്കുമ്പോഴാണ് ആ ഗണത്തിൽ വരുന്ന ഒരു ഗായിക കൂടി വിടപറയുന്നത്.

ആകസ്മികമായ ഈ നിര്യാണം വ്യക്തിപരമായ വേദനയായി അനുഭവപ്പെടാനും കാരണമുണ്ട്. വിളയിൽ ഫസീലയുടെ ജീവിത കഥയെഴുതാനുള്ള ചുമതല ഫൈസൽ എളേറ്റിൽ എന്നെ ഏൽപ്പിച്ചിരുന്നു. യു.എ.ഇയിൽ മകളോടൊപ്പം താമസിക്കുന്ന ഫസീലയെ പ്രവാസിയായ എനിക്ക് പരിചയപ്പെടുത്തി നൽകുകയും അവരിൽ നിന്ന് നേരിട്ട് അനുഭവങ്ങൾ ശേഖരിച്ചെഴുതാനുമായിരുന്നു പദ്ധതി. തിരക്കുകൾ കാരണം അതു നടക്കാതെ പോയതിന്റെ ദുഃഖം നീറ്റലായി ഇപ്പോഴെനിക്കുണ്ട്.

(മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമാണ് ലേഖകൻ)

Content Highlights:Today's Article About Vilayil Faseela



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago