ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ ഒരു മരണം, രണ്ടു പേരെ കാണാതായി
ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ ഒരു മരണം, രണ്ടു പേരെ കാണാതായി
ഒമാന്‍: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പൊലിസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്.
شاهد نزول وادي الهجر بشكل قوي ومفاجئ في ولاية عبري قبل قليل#الخيمة_العمانية pic.twitter.com/SnLStMOCHn
— الخيمة العُمانية?? (@WeatherOmanya) August 9, 2023
വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലായത്തിലെ താഴ്‌വരയില്‍ രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളപ്പാച്ചിലിന്റെ വാദി അല്‍ ഹജറില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മലമുകളില്‍ വെള്ളം കുത്തിയൊലിച്ച് റോഡിലേക്കിറങ്ങുന്നതാണ് വീഡിയോ. ഇത് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
ما شاء الله اودية وادي الهجر ولاية #عبري جارفة بقوة والله الحمد
— شبكة الريح للطقس (@al_alree7) August 9, 2023
وليد الحاتمي pic.twitter.com/wltKBmhmYW
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."