പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേട്; സുധാകരന് നോട്ടീസയച്ച് ഇ.ഡി
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേട്; സുധാകരന് നോട്ടീസയച്ച് ഇ.ഡി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഇ.ഡി നോട്ടീസയച്ചു. ആഗസ്റ്റ് 18ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സുധാകരനെ കൂടാതെ ഐ.ജി ലക്ഷ്മണക്കും മുന്‍ കമ്മീഷണര്‍ സുരേന്ദ്രനും നോട്ടീസ് ഇ.ഡി നോട്ടീസയച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണ് അന്വേഷണം.
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനും മുന്‍ ഡഐജി എസ്. സുരേന്ദ്രനും ഹൈക്കോടതി സ്ഥിര ജാമ്യം നല്‍കിയിട്ടുണ്ട.് അന്വേഷണവുമായി സഹകരിക്കാമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദേശത്തോടെയാണ് നടപടി. നേരത്ത കേസില്‍ സുധാകരനെതിരെ ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിനരയായവര്‍ നല്‍കിയ മൊഴിയില്‍ സുധാകരന്‍ 10 ലക്ഷം രൂപ കൈപറ്റിയെന്നാണ് ആരോപണമുള്ളത്. തനിക്ക് വിദേശത്ത് നിന്ന് പണം കിട്ടാനുണ്ടെന്നും അതുകിട്ടാനുള്ള തടസങ്ങള്‍ നീക്കാന്‍ സുധാകരന്‍ സഹായിക്കുമെന്നും മോന്‍സന്‍ പറഞ്ഞതായാണ് പരാതിക്കാരുടെ മൊഴി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സുധാകരന് നോട്ടീസ് അയച്ച് ഇ.ഡിയും രംഗത്തെത്തിയത്.
അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐ.ജി ലക്ഷ്മണ ഇതുവരെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്നാണ് ലക്ഷ്മണ ക്രൈംബ്രാഞ്ചിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. രണ്ട് തവണയാണ് ഐ.ജി ചോദ്യം ചെയ്യലിന് ഹാജരാകാതെ സമയം നീട്ടി ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."