പനി ബാധിച്ച കുട്ടിക്ക് പേ വിഷ വാക്സിന് കുത്തിവെച്ച സംഭവം; നഴ്സിനെ ജോലിയില്‍ നിന്ന് പുറത്താക്കി ആരോഗ്യവകുപ്പ്
പനി ബാധിച്ച കുട്ടിക്ക് പേ വിഷ വാക്സിന് കുത്തിവെച്ച സംഭവം; നഴ്സിനെ ജോലിയില്‍ നിന്ന് പുറത്താക്കി ആരോഗ്യവകുപ്പ്
കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേ വിഷ വാക്സിന് കുത്തിവെച്ച സംഭവത്തില്‍ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. കുത്തിവെപ്പെടുത്ത താല്കാലിക നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നഴ്സിന് വീഴ്ച്ച സംഭവിച്ചെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം പനി ബാധിച്ച് രക്ത പരിശോധനക്കായാണ് അങ്കമാലി നഗരസഭ മൂന്നാം വാര്‍ഡിലെ കോതകുളങ്ങരയില്‍ താമസിക്കുന്ന കുട്ടി ആശുപത്രിയിലെത്തിയത്. കുട്ടിയെ ലാബില്‍ ഇരുത്തി അമ്മ ഓഫീസില്‍ പോയ സമയത്താണ് ഡ്യൂട്ടി നഴ്സ് കുട്ടിയുടെ ഇരുകൈകളിലും പേ വിഷ ബാധക്കുള്ള കുത്തിവെപ്പ് നല്‍കിയത്. പൂച്ച കടിച്ചതിന് മറ്റൊരു കുട്ടിക്ക് നല്‍കേണ്ട കുത്തിവെപ്പ് ആളുമാറി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തവെപ്പ് നല്‍കിയതെന്നായിരുന്നു നഴ്സ് നല്കിയ വിശദീകരണം. വാക്സിന് മാറി നല്‍കിയതോടെ കുട്ടിയിപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പനിയുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."