ഒരേദിവസം ഒരേസമയം മൂന്നു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ആസൂത്രിതമെന്ന് റെയില്‍വേ
ഒരേദിവസം ഒരേസമയം മൂന്നു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ആസൂത്രിതമെന്ന് റെയില്‍വേ
കണ്ണൂര്‍: കണ്ണൂരിലും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് റെയില്‍വേ. ഒരേ സമയമാണ് മൂന്ന് ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കല്ലേറുമായി ബന്ധമില്ലെന്നാണ് സൂചന. മദ്യപിച്ച് റെയില്‍പാളത്തിലിരുന്ന മൂന്നുപേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ല് തകര്‍ന്നു. തിരുവനന്തപുരംഎല്‍.ടി.ടി. നേത്രാവതി എക്‌സ്പ്രസ്, ചെന്നെ സൂപ്പര്‍ ഫാസ്റ്റ്, ഓഖഎറണാകുളം എക്‌സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരംഎല്‍.ടി.ടി. നേത്രാവതി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറില്‍ കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു.
രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയിലാണ്. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പര്‍ ഫാസ്റ്റിന്റെ എ.സി. കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. ഓഖഎറണാകുളം എക്‌സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുന്‍പിലെ ജനറല്‍ കോച്ചില്‍ കല്ല് വീണു. ആര്‍ക്കും പരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."