കോടികള്‍ സമ്പാദിക്കാവുന്ന എ.ഐ ജോലി; എന്താണ് പ്രോംപ്റ്റ് എഞ്ചിനീയറിങ്? ഇംഗ്ലീഷില്‍ പരിജ്ഞാനമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അപേക്ഷിക്കാം
കോടികള്‍ സമ്പാദിക്കാവുന്ന എ.ഐ ജോലി; എന്താണ് പ്രോംപ്റ്റ് എഞ്ചിനീയറിങ്? ഇംഗ്ലീഷില്‍ പരിജ്ഞാനമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അപേക്ഷിക്കാം
എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് ടെക് മേഖലയില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളുടെ ഗതി തന്നെ മാറ്റി മറിക്കാവുന്ന ഈ കണ്ടുപിടുത്തം വളരെ പെട്ടെന്ന് തന്നെ ജനകീയമായി മാറുകയും ചെയ്തു. ലോകത്തിന്റെ തൊഴില്‍ ശക്തിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന തരത്തില്‍ എ.ഐ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിനോടകം പല സാങ്കേതിക തൊഴില്‍ മേഖലകളിലും എ.ഐ മനുഷ്യനെ റീപ്ലേസ് ചെയ്തു കഴിഞ്ഞു.
എ.ഐയുടെ വളര്‍ച്ചയോടെ സമീപ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ് പ്രോപ്റ്റ് എഞ്ചിനീയറിങ്. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ ധൈര്യമായി പ്രോപ്റ്റിങ് കോഴ്‌സ് പഠിച്ചോളൂ. ഡിജിറ്റല്‍ പരസ്യ ഏജന്‍സികള്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍, ഹെല്‍ത്ത് കെയര്‍, യൂട്ടിലിറ്റി കമ്പനികള്‍ വരെയുള്ള മേഖലയില്‍ പ്രോംപ്റ്റിങ് എഞ്ചിനീയര്‍മാര്‍ക്ക് അവസരമുണ്ട്. ഭാവിയില്‍ ഇത് കൂടാനാണ് സാധ്യത. യു.എസില്‍ മാത്രം പ്രതിവര്‍ഷം മൂന്നര ലക്ഷം ഡോളറാണ് പ്രോംപ്റ്റ് എഞ്ചിനീയര്‍മാരുടെ ശരാശരി ശമ്പളമായി കണക്കാക്കുന്നത്. അതായത് ഏകദേശം മൂന്ന് കോടി ഇന്ത്യന്‍ രൂപ.
എന്താണ് പ്രോംപ്റ്റ് എഞ്ചിനീയറിങ്
ചാറ്റ് ജിപിടി, ബാര്‍ഡ് തുടങ്ങിയ ജനറേറ്റീവ് എ.ഐ ആപ്ലിക്കേഷനുകള്‍ നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ? കൃത്യായ പ്രോംപ്റ്റ് നല്‍കിയാല്‍ മാത്രമേ മികച്ച പ്രതികരണങ്ങള്‍ ഇവയില്‍ നിന്ന് നമുക്ക് ലഭിക്കൂ. ഉദാഹരണത്തിന് എ.ഐ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും നിര്‍മിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? നമുക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കിയാല്‍ മാത്രമേ മികച്ച റിസള്‍ട്ടുകള്‍ ലഭിക്കൂ. ഉദാഹരണത്തിന് കുറച്ച് കുട്ടികള്‍ ചേര്‍ന്ന് വയലില്‍ കളിക്കുന്ന ദൃശ്യത്തിനായി നിങ്ങള്‍ എ.ഐയോട് പ്രോംപ്റ്റ് ചെയ്‌തെന്ന് കരുതുക. ഇതിന് സമാനമായ ചിത്രം ഉടനെ തന്നെ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് നല്‍കും. എന്നാല്‍ ഏത് കുട്ടികള്‍, എന്ത് കളിക്കുന്നു, വയലിന്റെ നിറമെന്ത്, എത്ര ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ദൃശ്യത്തിലുള്ളത് എന്നീ കാര്യങ്ങള്‍ കൃത്യമായി നല്‍കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ കൂടുതല്‍ മികച്ച റിസള്‍ട്ട് നിങ്ങള്‍ക്ക് കിട്ടും. അതായത് നിങ്ങള്‍ എന്താണോ പ്രോംപ്റ്റ് ചെയ്യുന്നത് അതിനനുസരിച്ചാണ് എ.ഐ റിസള്‍ട്ടുകള്‍ നല്‍കുന്നതെന്നര്‍ഥം. നിങ്ങളൊരു മികച്ച പ്രോംപ്റ്ററാണെങ്കില്‍ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കാനാവും.
യോഗ്യത
പ്രോംപ്റ്റിങ് എഞ്ചിനീയറിങ് പഠിക്കാനുള്ള മിനിമം യോഗ്യത ഭാഷാ പരിജ്ഞാനമാണ്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാമെങ്കില്‍ പ്രോംപ്റ്റിങ് മേഖലയില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാവും. പ്രോപ്റ്റിങ് എഞ്ചിനീയറിങ് പഠിക്കാന്‍ കോഡിങ്ങോ, മറ്റ് കമ്പ്യൂട്ടര്‍ ഭാഷകളോ പഠിക്കേണ്ടതില്ല. അത്യാവശ്യം നന്നായി ഭാവനയുണ്ടായാല്‍ തന്നെ നിങ്ങള്‍ വിജയിച്ചുവെന്നര്‍ത്ഥം. എങ്കിലും ഡാറ്റാ വൈദഗ്ധ്യം ഇവിടെ പ്രധാനമാണ്. എ.ഐ ടൂളിന് എന്ത് വിവരമാണ് നല്‍കേണ്ടത്, ഏത് ഫോര്‍മാറ്റില്‍ നല്‍കണം, വിവരങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും എന്നീ കാര്യങ്ങളില്‍ എ.ഐക്ക് കൃത്യമായ നിര്‍ദേശം നല്‍കേണ്ടി വരും.
പ്രോംപ്റ്റിങ് കോഴ്‌സുകള്‍
പ്രോംപ്റ്റിങ് പുതിയൊരു പഠന ശാഖയാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥാപനങ്ങളാണ് ഇത് പഠിപ്പിക്കുന്നത്. ഓണ്‍ ലൈനായി പ്രോംപ്റ്റിങ് പഠിപ്പിക്കുന്ന നിരവധി കോഴ്‌സുകളുണ്ട്. Udemy ജനറേറ്റീവ് AI പ്രോംപ്റ്റ് എഞ്ചിനീയറിങ്ങില്‍ നിരവധി കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. Datacamp, class central എന്നിവയും പ്രോംപ്റ്റിങ് കോഴ്‌സുകള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ 'ജി.പി.ടി ബെസ്റ്റ്' എന്ന പേരില്‍ പുറത്തിറക്കിയ ഗൈഡും കോഴ്‌സുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."