HOME
DETAILS

മെസിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ വരാന്‍ സാധ്യത; ആരാധകരെ ഒരുങ്ങിക്കൊളളൂ

  
backup
August 18 2023 | 14:08 PM

messi-ronaldo-match-maybe-happen

സമകാലിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ എന്നറിയപ്പെടുന്ന പ്ലെയേഴ്‌സാണ് മെസിയും റൊണാള്‍ഡോയും. സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയിലെ എല്‍-ക്ലാസിക്കോ മത്സരങ്ങള്‍ ഇരു താരങ്ങളും തമ്മിലുളള പോരാട്ടം കൊണ്ട് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരുന്നു.പിന്നീട് ഇരുതാരങ്ങളും സ്‌പെയിന്‍ വിട്ടതോടു കൂടി മെസി-റൊണാള്‍ഡോ പോരാട്ടത്തിന് അവസാനമായിരുന്നു.പിന്നീട് ജനുവരിയില്‍ റിയാദ് ഓള്‍ സ്റ്റാര്‍സും , പി.എസ്.ജിയും തമ്മില്‍ നടന്ന സന്നാഹ മത്സരത്തിലാണ് അവസാനമായി മെസിയും റൊണോയും തമ്മില്‍ ഏറ്റിമുട്ടിയത്.എന്നാലിപ്പോള്‍ വീണ്ടുമൊരു മെസി-റൊണാള്‍ഡോ പോരാട്ടത്തിന് സഊദിയുടെ മണ്ണില്‍ അരങ്ങൊരുങ്ങാന്‍ സാധ്യത തെളിയുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ദേശീയ താരമായിരുന്ന ട്വെല്‍മാനാണ് റൊണാള്‍ഡോ-മെസി സന്നാഹ മത്സരത്തിന്റെ സാധ്യതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.''ഞാന്‍ ഇത് പരിശോധിക്കും. വലിയ ആവേശത്തിലാണ് ഈ മത്സരത്തെ നോക്കി കാണുന്നത്. മെസിയുടെ വരവിന് ശേഷം ഇന്റര്‍ മിയാമി ഇപ്പോള്‍ നല്ല ടീമാണ്. മെസിയും റൊണാള്‍ഡോയും എത്തിയതില്‍ പിന്നെ ഈ ടീമുകള്‍ ഇപ്പോള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നുണ്ട്, ബ്രാന്‍ഡ് മൂല്യം ശരിക്കും വര്‍ദ്ധിച്ചിട്ടുണ്ട്. എന്തായാലും അങ്ങനെ ഒരു മത്സരം ഉണ്ടാകും,' ട്വെല്‍മാന്‍ പറഞ്ഞു.അതേസമയം മത്സരത്തെ സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Content Highlights:messi-ronaldo match maybe happend



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago