കുവൈത്ത് ദീനാറിന് ഉയര്‍ന്ന മൂല്യം;പ്രവാസികള്‍ക്ക് വന്‍ നേട്ടം
കുവൈത്ത് സിറ്റി: ഗള്‍ഫ് കറന്‍സികള്‍ ഒക്കെ തന്നെ ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്ത് പരിശോധിക്കുകയാണെങ്കില്‍ ഉയര്‍ന്ന മൂല്യം വെച്ചു പുലര്‍ത്തുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് പ്രധാനമായും ഗള്‍ഫ് കറന്‍സികളുടെ മൂല്യം വര്‍ദ്ധിക്കാനിടയാക്കിയ പ്രധാന കാരണങ്ങള്‍.ഇതില്‍ ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുന്ന വേളയില്‍ കുവൈത്ത് ദീനാര്‍ മികച്ച മൂല്യമാണ് പ്രകടിപ്പിക്കുന്നത്. ഒരു കുവൈത്ത് ദീനാറിന് ഏകദേശം 269 ഇന്ത്യന്‍ രൂപ വരെ മുടക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. സമീപ കാലത്തേ മികച്ച നിരക്കുകളില്‍ ഒന്നാണിത്.
എന്നാല്‍ കുവൈത്തിലുളള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് ഇത് മൂലം ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വരും ദിവസങ്ങളിലും കുവൈത്ത് ദീനാറിന്റെ വില ഉയരാന്‍ തന്നെയാണ് സാധ്യത. ഇതോടെ തങ്ങളുടെ പക്കലുളള ദീനാര്‍ നാട്ടിലേക്ക് അയക്കാനായി പണമിടപാട് എക്‌സ്‌ച്ചേഞ്ചുകളില്‍ എത്തുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
Content Highlights:best rate for dinar benefit for indian expatriates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."