HOME
DETAILS

നിലയ്ക്കുനിര്‍ത്തണം, പൊലിസിലെ ക്രിമിനലുകളെ

  
backup
August 18 2023 | 18:08 PM

police-criminals-must-be-stopped

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പൊലിസ് സേനയുടെ പ്രാഥമികചുമതല. പൗരസമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന കടമ മറന്ന് പ്രാകൃതത്വം ശീലമാക്കിയ ചിലരെങ്കിലും നമ്മുടെ സേനയിലുണ്ടെന്നത് ഖേദകരമെന്നതിലുപരി ഭീതിജനകവുമാണ്. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കസ്റ്റഡിമരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും കള്ളക്കേസുകളുമൊക്കെ പൊലിസിലെക്രിമിനല്‍വല്‍ക്കരണത്തിന്റെ സാക്ഷ്യങ്ങളാണ്.


മലപ്പുറം തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്‌രിയാണ് സംസ്ഥാനത്തെ കസ്റ്റഡിക്കൊലയുടെ ഒടുവിലത്തെ ഇര. ഈ മാസമാദ്യം 'മയക്കുമരുന്നുമായി പിടിയിലായ താമിര്‍ കുഴഞ്ഞുവീണു മരിച്ചതാണെന്ന' പൊലിസ് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങാന്‍ മാത്രം മണ്ടന്‍മാരല്ല ഈ നാട്ടിലെ ജനങ്ങൾ. താമിറിന്റെ ദേഹത്ത് മര്‍ദനമേറ്റ ഇരുപതിലേറെ പാടുകളുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കസ്റ്റഡിമര്‍ദനം നടന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ എസ്.ഐ ഉള്‍പ്പെടെ എട്ടു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത് നല്ല കാര്യമാണ്. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും പ്രശംസനീയം.

എന്നാല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ കൃഷ്ണലാല്‍ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതും കേരള പൊലിസില്‍ എന്തും നടക്കുമെന്നതിന്റെ തെളിവുമാണ്. താമിര്‍ ജിഫ്‌രി അടങ്ങുന്ന പന്ത്രണ്ടംഗസംഘത്തെ പിടികൂടുന്നത് എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും നിയമപരമായി ഇവര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ ബലിയാടാകുകയായിരുന്നു എന്നുമാണ് കൃഷ്ണലാല്‍ പറയുന്നത്. ഡിവൈ.എസ്.പി വി.വി ബെന്നി, സി.ഐ ജീവന്‍ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് വെളിപ്പെടുത്തല്‍.
മയക്കുമരുന്ന് പിടിച്ച വിവരം ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നുവെന്ന് കൃഷ്ണലാല്‍ പറയുന്നു. 12 പ്രതികളുണ്ടെന്നാണ് ഡിവൈ.എസ്.പി വിളിച്ചുപറഞ്ഞത്.

അത്രയും പേരെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഷനില്‍ സൗകര്യമില്ലെന്നു പറഞ്ഞതോടെ അഞ്ചുപേരെയാണ് സ്റ്റേഷനിലേക്ക് അയച്ചത്. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി! ഓഗസ്റ്റ് ഒന്നിനു പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. പെട്ടെന്ന് എഫ്.ഐ.ആര്‍ ഇടേണ്ടതിനാല്‍ വൈദ്യപരിശോധന നടത്തിയില്ലെന്നും ഡിവൈ.എസ്.പിയുടെ റൈറ്റര്‍ ആണ് എഫ്.ഐ.ആര്‍ തയാറാക്കിയതെന്നും കൃഷ്ണലാല്‍ പറയുമ്പോള്‍ താനൂര്‍ കസ്റ്റഡി മരണക്കേസിലെ ദുരൂഹത ഏറുകയാണ്. തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായ താമിറിനെ മൂന്ന് സ്റ്റേഷന്‍ കടന്ന് താനൂരില്‍ കൊണ്ടുവന്നത് എന്തിനെന്നും കൃഷ്ണലാല്‍ ചോദിക്കുന്നു. സി.ഐ ജീവന്‍ ജോര്‍ജിനും ഡിവൈ.എസ്.പി ബെന്നിക്കും തന്നോട് വൈരാഗ്യമുണ്ടെന്ന കൃഷ്ണലാലിന്റെ വെളിപ്പെടുത്തല്‍ സേനയിലെ കുടിപ്പകയിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്.

ഇതോടെ സി.ബി.ഐ ഏറ്റെടുക്കാന്‍ പോകുന്ന കേസിന് പുതിയ മാനം വരികയാണ്.
കസ്റ്റഡിമരണങ്ങൾ ഉള്‍പ്പെടെയുള്ള പൊലിസ് അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കുന്നതിനൊപ്പം സേനയിലെ അച്ചടക്കമില്ലായ്മയും തമ്മിലടിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പരിഷ്‌കൃതസമൂഹത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതിനുപകരം ഉരുട്ടിക്കൊലയുടെയും ലോക്കപ്പ് മര്‍ദനത്തിന്റെയും പേരില്‍ കേരള പൊലിസിന് തലകുനിക്കേണ്ടിവരുന്ന സംഭവങ്ങള്‍ സമീപകാലത്ത് വർധിക്കുകയാണ്.

പൊലിസ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ചവരും ആത്മഹത്യചെയ്തവരുമായ മനുഷ്യരില്‍ മിക്കവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണെന്നത് ഞെട്ടലുണ്ടാക്കുന്നു. ചെറു മോഷണമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തി പിടിക്കപ്പെട്ടവര്‍വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. 2021 ഓഗസ്റ്റില്‍, ആറ്റിങ്ങലില്‍ മൊബൈല്‍ മോഷണം ആരോപിച്ച് എട്ടുവയസുകാരിയെ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ മാനസികമായി പീഡിപ്പിച്ച സംഭവം മറക്കാറായിട്ടില്ല. 'കാക്കി യൂനിഫോമിനോടുതന്നെ പൊതുജനത്തിനു ഭയം തോന്നുന്ന അവസ്ഥയാണ്. ഇങ്ങനെ പെരുമാറിയാല്‍ പൊലിസിനെക്കുറിച്ച് അടുത്തതലമുറ എന്താണു ധരിക്കുകയെന്നു നാം ചിന്തിക്കണം' എന്ന് ആ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവതരമാണ്. കേസില്‍ ആ ഉദ്യോഗസ്ഥയ്ക്ക് ഒന്നര ലക്ഷം രൂപയാണു കോടതി പിഴ വിധിച്ചത്.


2018 ഏപ്രിലിൽ വരാപ്പുഴയില്‍ ആളുമാറി പിടികൂടിയ ശ്രീജിത്തും 2016 ഒക്ടോബറില്‍ മദ്യപിച്ച് ബൈക്കോടിച്ചതിന് പിഴയടച്ചില്ലെന്ന കേസിൽ കുണ്ടറ സ്വദേശി കുഞ്ഞുമോനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരസ്യമായി മദ്യപിച്ചെന്ന കുറ്റത്തിന് പിടിയിലായി മര്‍ദനത്തിനിരയായ കാസര്‍കോട് സ്വദേശി സന്ദീപ്, വാഹനാപകടക്കേസില്‍ കസ്റ്റഡിയിലായ കോഴിക്കോട് വടകര സ്വദേശി സജീവന്‍ തുടങ്ങിയവരുടെയൊക്കെ മരണങ്ങളില്‍ പ്രതിസ്ഥാനത്തുള്ളതും പൊലിസുകാർതന്നെ. മൂന്നാംമുറയില്ലാതെ കുറ്റം തെളിയിക്കാനാവില്ലെന്ന് ഇക്കാലത്തും വിശ്വസിക്കുന്ന നല്ലൊരുശതമാനം പൊലിസുകാര്‍ സേനയിലുണ്ടെന്നത് ലജ്ജാകരമാണ്.

ആളുമാറി കേസെടുത്തതിന്റെ പേരില്‍ നാലുവര്‍ഷം കോടതി കയറിയിറങ്ങേണ്ടിവന്ന പാലക്കാട് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയുടെ അനുഭവം ഏറെ വേദനയോടെയാണ് കേരളം കേട്ടത്. കാപ്പ പ്രതിയുടെ 60000 രൂപ വരുന്ന പേന കൈക്കലാക്കിയെന്ന പരാതിയില്‍ തൃത്താല സി.ഐക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് ഇന്നലെയാണ്. പൊലിസ് സേനയ്ക്ക് ഇത്രമേല്‍ അവമതിപ്പുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയോ കുറച്ചുകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തുകയോ ചെയ്യുന്നതില്‍ ഒരു കാര്യവുമില്ല. തിരിച്ചെത്തുമ്പോള്‍ വീണ്ടുമവര്‍ വര്‍ധിതവീര്യത്തോടെ ജനങ്ങളുടെ നെഞ്ചത്ത് കൈക്കരുത്ത് തീര്‍ക്കുകതന്നെ ചെയ്യും.


ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഇത്തരം കാര്യങ്ങളെ നിസാരവത്കരിക്കുമ്പോൾ കുറ്റം ചെയ്യാനുള്ള പ്രവണത പെലിസുകാരിൽ വർധിക്കുകയേയുള്ളൂ. പൗരാവകാശം എന്ന വാക്കിന്റെ സത്തയും ശക്തിയും തിരിച്ചറിയാത്ത ഒരാള്‍പോലും സേനയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വകുപ്പുതല അന്വേഷണങ്ങള്‍ക്കും പതിവു നടപടികള്‍ക്കും അപ്പുറത്ത്, ഇത്തരം ക്രൂരതകള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണ് സര്‍ക്കാരും സേനയുടെ തലപ്പത്തുള്ളവരും തേടേണ്ടത്.

Content Highlights:Editorial in aug 19 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago