മൂന്ന് ട്രാക്കിലും ഒരേ സമയത്ത് കോച്ച് നിര്‍ത്തി; ആലപ്പുഴയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ എസ് വിനോദിനെ സസ്‌പെന്റ് ചെയ്തു. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനിടെ മറ്റ് ട്രെയിനുകള്‍ സ്റ്റേഷന്‍ പരിധിക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നു.
ഇത് മൂലം വലിയ ഗതാഗത തടസം ഉണ്ടായി. ഏറനാട്, എറണാകുളം പാസഞ്ചര്‍ എന്നിവ പിടിച്ചിട്ടു. ധന്‍ബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകള്‍ വൈകിയെന്നാണ് വിവരം. റെയില്‍വെ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
Content Highlights:railway station master suspended for shunting mistake in alappuzha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."