അൽഖോബാർ എസ്ഐസി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു
ദമാം: ഇന്ത്യയുടെ 77ാ മത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സഊദി നാഷണൽ കമ്മറ്റി ഒരുക്കിയ രാഷ്ട്ര രക്ഷാ സംഗമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ അൽഖോബാർ സെൻട്രൽ കമ്മറ്റി ടാലൻ്റ് വിങിൻ്റെ നേതൃത്വത്തിൽ "ഒന്നിച്ചിരിക്കാം പുതിയൊരു ഇന്ത്യക്കായി" എന്ന ബാനറിൽ രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
സയ്യിദ് യഹ്‌യ തങ്ങളുടെ ദുആയോടെ നേസ്റ്റോ ഹാളിൽ നടന്ന പരിപാടി ഈസ്റ്റേൺ പ്രൊവിൻസ് കമ്മറ്റി ട്രഷറർ ഖാസി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വർത്തമാന ഇന്ത്യയുടെ പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും ഇടക്കാല വാർത്തകൾ പ്രതീക്ഷകൾ നൽകുന്നതാണെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ടാലൻ്റ് വിങ് ചെയർമാൻ മൂസ അൽ അസ്അദി അധ്യക്ഷത വഹിച്ചു . അഡ്വ: മുഹമ്മദ് പുതുക്കൊടി ദേശ ഭക്തി ഗാനം ആലപിച്ചു. സെക്രട്ടറി അമീർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
മോഡറേറ്റർ ഫൈസൽ ഇരിക്കൂറിന്റെയും അധ്യക്ഷൻ മൂസ അൽ അസ്അദി യുടെയും നേതൃത്വത്തിൽ നടത്തിയ ടേബിൾ ടോക്കിൽ വിവിധ മാധ്യമ രാഷ്ട്ര സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ ഖാദർ മാസ്റ്റർ (കെഎംസിസി), ടി. പി സലീം (ഒഐസിസി), സാജിദ് ആറാട്ടുപുഴ (മാധ്യമം), ടി എൻ ഷബീർ (നവോദയ) എന്നിവർ സംസാരിച്ചു.
വരികളിൽ വക്രീകരണങ്ങളും വശീകരണങ്ങളും വളച്ചുകെട്ടലുകളുമില്ലാതെ സത്യസന്ധമായ വാർത്തകൾ കൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനമനം കീഴടക്കിയ പൊതു ദിനപ്പത്രമായി വളർന്നു പത്താം വർഷത്തിലേക്കു കടക്കുന്ന സുപ്രഭാതം കാംപയിനിന്റെ സെന്റർ തല ഉദ്ഘാടനവും വേദിയിൽ നടന്നു. ഖുവത്തുൽ ഇസ്‌ലാം മദ്രസ സ്വദർ മുഅല്ലിം ജലാൽ ഉസ്താദിൻ്റെ നേത്രത്തിൽ മദ്രസ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. ടാലൻ്റ് വിങ് കൺവീനർ സെമീർ അലി സ്വാഗതവും എസ് ഐ സി വർകിങ് സെക്രട്ടറി നൗഷാദ് എം പി നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."