യു.കെയിലെ ആശുപത്രികളില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ ഏജന്‍സി വഴി നിയമനം; 28 ലക്ഷത്തിന്റെ ശമ്പള പാക്കേജിന് ഇപ്പോള്‍ അപേക്ഷിക്കാം
യു.കെയിലെ ആശുപത്രികളില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ ഏജന്‍സി വഴി നിയമനം; 28 ലക്ഷത്തിന്റെ ശമ്പള പാക്കേജിന് ഇപ്പോള്‍ അപേക്ഷിക്കാം
യു.കെയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള മേഖലയാണ് ആരോഗ്യ മേഖല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമായത് കൊണ്ടുതന്നെ കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ ഡിമാന്റാണുള്ളത്. കേരളത്തില്‍ നിന്നും ഇതിനോടകം തന്നെ നിരവധിയാളുകള്‍ നഴ്‌സിങ് ജോലികള്‍ക്കായി വിമാനം കയറിയിട്ടുണ്ട്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നത് കൊണ്ടുതന്നെ യു.കെയിലേക്കുള്ള നഴ്‌സുമാരുടെ കുടിയേറ്റം കഴിഞ്ഞ കുറച്ച് കാലങ്ങളായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
ഇനി യു.കെയിലേക്ക് ജോലിക്കായി ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. യു.കെയിലെ വിവിധ ആശുപത്രികളിലേക്ക് മലയാളി നഴ്‌സുമാരെ കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒ.ഡി.ഇ.പി.സി) മുഖേന റിക്രൂട്ട് ചെയ്യുന്നുണ്ട്.
ഒഴിവ്
യു.കെയിലെ വിവിധ നഗരങ്ങളിലായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍.എച്ച്.എസ്) ട്രസ്റ്റ് ആശുപത്രികളിലേക്കുള്ള മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരെയാണ് ഒ.ഡി.ഇ.പി.സി വഴി റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവ ഉള്‍പ്പെടുന്ന യുകെയിലെ പൊതു ഫണ്ടിങ്ങുള്ള ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളുടെ സംയോജിത രൂപമാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. എന്‍.എച്ച്.എസ് ഇംഗ്ലണ്ട്, എന്‍.എച്ച്.എസ് സ്‌കോട്ട്‌ലാന്‍ഡ്, എന്‍.എച്ച്.എസ് വെയില്‍സ് എന്നിങ്ങനെ പ്രത്യേക സംവിധാനങ്ങളുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് സൗജന്യമായ ആരോഗ്യ സേവനങ്ങളാണ് എന്‍എച്ച്എസിന് കീഴില്‍ ലഭിക്കുന്നത്. 136.7 ബില്യണ്‍ പൗണ്ടിലധികമാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്.
യോഗ്യത
നഴ്‌സിങ്ങില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം.
യുകെ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അംഗീകരിച്ച ഐ.ഇ.എല്‍.ടി.എസ്/ ഒ.ഇ.ടി സ്‌കോറും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. എന്നാല്‍ ഐ.ഇ.എല്‍.ടി.എസ്/ ഒ.ഇ.ടി സ്‌കോറില്ലാത്തവര്‍ക്കും അഭിമുഖത്തില്‍പങ്കെടുക്കാം.
ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ റീഡിംഗില്‍ കുറഞ്ഞത് ലെവല്‍ 7, സ്പീക്കിംഗ്, ലിസണിംഗ്, റൈറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് ലെവല്‍ 6.5 എന്നിങ്ങനെയാണ് സ്‌കോറുകള്‍ ലഭിക്കണം. ഒഇടി പരീക്ഷയില്‍ റീഡിംഗില്‍ സ്പീക്കിംഗ്, ലിസ്ണിംഗ് എന്നവയില്‍ ഗ്രേഡ് ബിയും എഴുത്തില്‍ സി++ ഗ്രേഡുമാണ് വേണ്ടത്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നേടിയ സ്‌കോറുകളാണ് പരിഗണിക്കുക.
ശമ്പളം
ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന നാടാണ് യു.കെ. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്കുള്ള മെന്റല്‍ ഹെല്‍ത്ത് നഴസുമാര്‍ക്ക് കുറഞ്ഞത് 27,055 പൗണ്ട് (28,50,698 രൂപ)
വാര്‍ഷിക ശമ്പളം ലഭിക്കും . വര്‍ഷത്തില്‍ ശമ്പള വര്‍ധനവ്, സൗജന്യ വിസ, വിമാന ടിക്കറ്റ്, ഒഎസ്ഇസി പരിശീലന സമയത്ത് 2-3 മാസത്തേക്ക് സൗജന്യ താമസ സൗകര്യം എന്നിവ ലഭിക്കും. 35 ദിവസത്തെ വാര്‍ഷിക അവധിയാണ് ജോലിക്ക് ലഭിക്കുക. ഇതില്‍ 8 പൊതു അവധിയും 27 പെയ്ഡ് ലീവുകളുമാണ് ഉള്ളത്.
അപേക്ഷിക്കേണ്ട വിധം
കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് വഴിയാണ് എന്‍.എച്ച്.എസ് ആശുപത്രികളിലെ മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരുടെ നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി സ്‌കോര്‍ ഷീറ്റും ukodepc.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. സബ്ജറ്റ് ലൈനില്‍ MH Nurse-UK എന്ന് സൂചിപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
uk new job offer in medical sector through Kerala government agency
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."