'ഭീതി…അരക്ഷിതത്വം..അധികാരത്തിലേറിയാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവസ്ഥ മാറ്റാന്‍ നിങ്ങളെന്തു ചെയ്യും' രാഹുലിനോട് ചോദ്യമുയര്‍ത്തി കശ്മീര്‍ യുവാവ്
'ഭീതി…അരക്ഷിതത്വം..അധികാരത്തിലേറിയാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവസ്ഥ മാറ്റാന്‍ നിങ്ങളെന്തു ചെയ്യും' രാഹുലിനോട് ചോദ്യമുയര്‍ത്തി കശ്മീര്‍ യുവാവ്
കാര്‍ഗില്‍: ലഡാക്കിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാര്‍ഗില്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടായിരുന്നു ഈ ചോദ്യം. രാഹുലിനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ചോദ്യമുയര്‍ന്നത്.
ഇംഗ്ലീഷിലായിരുന്നു ചോദ്യം. ' മുസ്‌ലിം എന്ന ഐഡന്റിറ്റി ഞങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്, കാര്‍ഗില്‍ സ്വദേശി ആണ് എന്നതിലും മുസ്‌ലിമായതിലും ഒരുപോലെ അഭിമാനിക്കുന്നു. ഞങ്ങള്‍ നമ്മുടെ ഐഡന്റിറ്റി വളരെ ശക്തമായി മുറുകെ പിടിക്കുന്നു. അത് ഞങ്ങള്‍ക്ക് അങ്ങേയറ്റം പ്രിയപ്പെട്ടതാണ്. രാജ്യത്തെ യുവാക്കള്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെടുന്നത് ഞങ്ങള്‍ കണ്ടു, പ്രസംഗങ്ങള്‍ക്കു പോലും അവര്‍ തുറുങ്കിലടക്കപ്പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഇത്തരം സാഹചര്യം മാറ്റാന്‍ നിങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു?.
'ഞങ്ങളുടെ ഹൃദയം തുറന്നുപറയാന്‍ ഞങ്ങള്‍ക്ക് ഇതുപോലുള്ള ഘട്ടങ്ങള്‍ ലഭിക്കുന്നില്ല. ഒരു മടിയും കൂടാതെ നാണമില്ലാതെ സംസാരിക്കാവുന്ന ഘട്ടങ്ങളിലൊന്നാണിത്. ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നു, ഗവണ്‍മെന്റുകള്‍ ടാര്‍ഗറ്റ് ചെയ്യുന്ന ആളുകളാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ജോലി അവസരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്തു ചെയ്യും? ചുറ്റുമുരുന്ന ആരവങ്ങള്‍ക്കും കരഘോഷങ്ങള്‍ക്കുമിടെ യുവാവ് തുടര്‍ന്നു.
അതേസമയം ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ മാത്രമല്ല, മറ്റുള്ളവരും അക്രമത്തിനിരയാവുന്നു എന്നത് നിങ്ങള്‍ മനസ്സിലാക്കണമെന്നായിരുന്നു രാഹുലിന്റെ മറുപടി.
' ഇന്ത്യയില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയാണെന്നത ശരിയാണ്. ഇത് (പരാതി) തെറ്റല്ല. എന്നാല്‍ ഇന്ത്യയില്‍ ആക്രമണത്തിനിരയായ മറ്റു പലരും ഉണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. ഇന്ന് മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി നോക്കൂ. നാലുമാസമായി മണിപ്പൂര്‍ കത്തുകയാണ്.' രാഹുല്‍ പറഞ്ഞു.
'നിങ്ങള്‍ (മുസ്‌ലിംകള്‍) മാത്രമാണ് ആക്രമണത്തിനിരയായതെന്ന് നിങ്ങള്‍ കരുതരുത്. മുസ്‌ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇത് സംഭവിക്കുന്നു. ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇത് സംഭവിക്കുന്നു- രാഹുല്‍ ചൂണ്ടിക്കാട്ടി.
'ഞങ്ങള്‍ പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ്. ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ് ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം.
'നിങ്ങള്‍ ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും, ഏത് സമുദായത്തില്‍പ്പെട്ടവരാണെങ്കിലും, നിങ്ങള്‍ എവിടെ നിന്ന് വന്നവരാണെങ്കിലും, നിങ്ങള്‍ക്ക് ഈ രാജ്യത്ത് സുഖമായി ജീവിക്കാന്‍ കഴിയണം. ഈ രാജ്യത്തിന്റെ ഏത് കോണിലും സുരക്ഷിതമായി ജീവിക്കാന്‍ കഴിയണം. ഇതാണ് ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറ- അദ്ദേഹം ചൂണ്ടിക്കാട്ടി.
'ജയിലില്‍ കഴിയുന്ന മുസ്‌ലിം യുവാക്കളെ മോചിപ്പിക്കുമോ?' എന്നായി യുവിവിന്റെ അടുത്ത ചോദ്യം.
' നമുക്ക് കോടതികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരും സുഹൃത്തേ. നമുക്ക് രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല, അല്ലേ? രാഹുല്‍ തിരിച്ച് ചോദിച്ചു.
'എനിക്ക് ഭരണഘടനയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. എനിക്ക് വേറെ വഴിയില്ല. സുപ്രിം കോടതി എന്നെ തിരിച്ചെടുത്തില്ലായിരുന്നുവെങ്കില്‍ അവരുടെ തീരുമാനത്തിന് ഞാന്‍ വിധേയനാകേണ്ടി വരുമായിരുന്നു. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍, അതാണ് ഞങ്ങളുടെ പക്കലുള്ള ഉപകരണങ്ങള്‍.രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ പറയുന്നത്, തികച്ചും, ഏത് സമുദായത്തോടും, ഏത് ഗ്രൂപ്പിനോടും, ഏത് മതത്തോടും, ഏത് ജാതിയോടും, ഏത് ഭാഷയോടുമുള്ള അനീതിയോട് ഞങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണ്. അത് ഉറപ്പാണ്.' രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് തകര്‍ച്ച നേരിടുന്നത് തന്റെ പാര്‍ട്ടിയല്ല, ബിജെപിയാണെന്നും രാഹുല്‍ പറഞ്ഞു. 'കര്‍ണ്ണാടകയില്‍, ഹിമാചലില്‍ ഏത് പാര്‍ട്ടിയാണ് തകര്‍ച്ച നേരിട്ടത്? കോണ്‍ഗ്രസ് ആയിരുന്നോ? മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. അവിടെ ആരാണ് തകര്‍ച്ച നേരിടുന്നതെന്ന് നിങ്ങള്‍ കാണും. നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
'ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കരുതരുത്. 2024ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ബിജെപിയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമങ്ങളുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇന്ത്യയില്‍ മാധ്യമങ്ങള്‍ നിഷ്പക്ഷമാണോ? ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും ബിജെപി ആക്രമിച്ചു. മാധ്യമങ്ങളും ബ്യൂറോക്രസിയും തിരഞ്ഞെടുപ്പ് കമ്മീഷനും ജുഡീഷ്യറിയും ആക്രമിക്കപ്പെടുന്നു. സമനിലയുണ്ടായിരുന്നെങ്കില്‍, മാധ്യമങ്ങള്‍ക്ക് നീതിയുക്തമായിരുന്നു, സ്ഥാപനങ്ങള്‍ ബിജെപി പിടിച്ചെടുത്തില്ലായിരുന്നുവെങ്കില്‍, 2109ലെ തിരഞ്ഞെടുപ്പില്‍ പോലും ബിജെപി വിജയിക്കില്ലായിരുന്നു. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ്ഇന്ത്യ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."