HOME
DETAILS

ചന്ദ്രയാൻ-3: സഫലമാകുന്നത് രാഷ്ട്രശിൽപ്പികളുടെ സ്വപ്നങ്ങൾ

  
backup
August 25 2023 | 18:08 PM

todays-article-about-chandrayaan-3

പ്രൊ.റോണി.കെ.ബേബി

മാനവരാശിയുടെ പുരോയാന ചരിത്രത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ(ഇസ്രോ) മുന്നേറ്റങ്ങൾ പോലെ തിളക്കമാർന്ന നേട്ടങ്ങൾ അധികമില്ല. ചന്ദ്രയാൻ-3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയപ്പോൾ പത്തരമാറ്റോടെ തിളങ്ങിനിൽക്കുന്നത് ഇസ്രോയാണ്.ജവഹർലാൽ നെഹ്റു മുതൽ നിരവധി പ്രധാനമന്ത്രിമാരുടെ സ്വപ്നങ്ങളുടെയും ധീരമായ നിലപാടുകളുടെയും കഠിനാധ്വാനങ്ങളുടെയും ആകത്തുകയാണ് ഇന്ന് ഇസ്രോയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്.


1947ൽ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം ആസന്നമായിരിക്കെ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ദീർഘവീക്ഷണത്തോടെ ഇപ്രകാരം പറഞ്ഞു. 'നമ്മുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ നിന്ന് കരകയറിയാലുടൻ, ലോകത്തെ അത്ഭുതപ്പെടുത്തുന്ന ശാസ്ത്രത്തിന്റെയും മറ്റ് പ്രവർത്തനങ്ങളുടെയും ഒരു പൂക്കാലം ഇന്ത്യയിൽ ഉണ്ടാകും'. ആധുനികശാസ്ത്രം മാനവപുരോഗതിക്ക് നൽകിയ സംഭാവനകൾ തിരിച്ചറിയുകയും എങ്ങനെ അത് രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്താമെന്ന് ഉറക്കെ ചിന്തിക്കയും ചെയ്ത ഭരണാധികാരിയായിരുന്നു നെഹ്റു.

സുവ്യക്ത കാഴ്ചപ്പാടോടെയാണ് സ്വതന്ത്ര ഭാരതത്തെ സ്വാശ്രയ പാതയിലൂടെ കെട്ടിപ്പടുക്കാൻ അദ്ദേഹം യത്നിച്ചത്. ഇതിനുവേണ്ടി പാട്രിക് ബ്ലാക്കെറ്റ്, ജെ.ബി.എസ് ഹാൽഡയിൻ, ജെ.ഡി ബർണൽ എന്നീ ഉന്നത ബ്രിട്ടിഷ് ശാസ്ത്രജ്ഞരുമായി അടുത്ത സൗഹൃദം പുലർത്തുകയും അവരെ നമ്മുടെ രാഷ്ട്രനിർമാണത്തിൽ സഹകരിപ്പിക്കുകയും ചെയ്തു. ഹാൽഡയിൻ ഇന്ത്യയെ പ്രവർത്തനരംഗമായി തെരഞ്ഞെടുക്കുക മാത്രമല്ല, ഒടുവിൽ പൗരത്വം സ്വീകരിക്കയും ചെയ്തു. സി.വി രാമൻ, മഹലാനോബിസ്, വിക്രം സാരാഭായ്, ഹോമി ജെ. ഭാബ, സതീഷ് ധവാൻ, നളിനി രഞ്ജൻ സർക്കാർ തുടങ്ങി പ്രശസ്ത ശാസ്ത്രജ്ഞരുടെ നിരതന്നെ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ രാഷ്ട്രനിർമാണത്തിലും ശാസ്ത്ര പുരോഗതിയിലും പങ്കാളികളായി. മലയാളി കെ.വി ജാനകി അമ്മാളും അക്കൂട്ടത്തിൽപ്പെടും.

സി.എസ്.ഐ.ആർ (Council of Scientific and Industrial Research)നെ നെഹ്റു കൂടുതൽ കാര്യക്ഷമമാക്കി. ഇസ്രോയുടെ മുൻഗാമി 1962ലെ Indian National Committee for Space Research (INCOSPAR), IIT കൾ തുടങ്ങി അമ്പതോളം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളാണ് നെഹ്റുവിന്റെ ഭരണകാലത്ത് ആരംഭിച്ചത്. രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനമെങ്കിലും ശാസ്ത്ര ഗവേഷണത്തിനായി നീക്കിവയ്ക്കണമെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.


1947നുശേഷമുള്ള ആദ്യ മൂന്ന് ദശകങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം മൂന്ന് ശതമാനം മാത്രമാണ് വളർന്നത്. എന്നാൽ ശാസ്ത്ര സാങ്കേതികരംഗത്ത് വിപുലമായ വികാസമുണ്ടായി. ഇതിന് കടപ്പെട്ടിരിക്കുന്നത് ഇന്ദിരാഗാന്ധിയോടാണ്. 1969ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം (ISRO-Indian Space Research Organisation) സ്ഥാപിതമായത്‌. തുടർന്ന് ബഹിരാകാശ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് രാജ്യം കാഴ്ചവച്ചത്.
ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട 1975 ഏപ്രിൽ 19ന് സോവിയറ്റ് യൂനിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ചതും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിൽ ഇരിക്കുമ്പോഴാണ്. ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ 1981 ജൂൺ 19ന് വിക്ഷേപിച്ചതും ഇന്ദിരയുടെ ഭരണ കാലയളവിലാണ്


റിമോട്ട് സെൻസിങ് സാറ്റ്ലൈറ്റായ ഐ.ആർ‌.എസ് -1 എ, 1988 മാർച്ചിൽ വിക്ഷേപിച്ചപ്പോൾ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക യുഗത്തിലേക്ക് കൈപിടിച്ചു നടത്താൻ വലിയ സ്വപ്നങ്ങൾ കണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴും ബഹിരാകാശ ഗവേഷണത്തിൽ വലിയ മുന്നേറ്റങ്ങൾ രാജ്യം കൈവരിക്കുകയുണ്ടായി.


രാജീവ് ഗാന്ധി കണ്ട സ്വപ്നങ്ങൾ സഫലമാകുന്നത് ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതോടെയാണ്. ലോകത്തെ തന്നെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹമായ എജുസാറ്റ് 2004 സെപ്റ്റംബർ 20ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചപ്പോൾ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആയിരുന്നു. 2007 ജനവരി 10ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന് ലോകത്ത് ആദ്യമായി നാല്‌ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനമായ പി.എസ്‌.എല്‍.വി. സി-7 പറന്നുയർന്നപ്പോഴും രാജ്യത്തെ നയിച്ചത് അദ്ദേഹമായിരുന്നു.


ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ 2013 നവംബർ 5ന് വിക്ഷേപിച്ചപ്പോഴും ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1, 2008 ഒക്ടോബര്‍ 22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെൻ്ററില്‍ നിന്ന് പി.എസ്‌.എല്‍.വി.സി-11ൽ പറന്നുയർന്നപ്പോഴും പ്രധാനമന്ത്രി മൻമോഹൻ സിങ്ങായിരുന്നു. 2008 നവംബര്‍ 8ന്‌ വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 2008 നവംബര്‍ 14ന്‌, ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍നിന്ന് വേര്‍പെട്ട്‌ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രനില്‍ പതാക പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നമ്മൾ കൈവരിച്ചിരിക്കുന്ന നേട്ടം.


ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവും ശാസ്ത്രസാങ്കേതിക പുരോഗതിയും ഉൾപ്പെടെ രാജ്യത്തിന്റെ മുഴുവൻ നേട്ടങ്ങളും നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ മികവ് മാത്രമായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. മുൻ ഭരണാധികാരികളെ, അവരുടെ നേട്ടങ്ങളെ ചരിത്രത്തിൽനിന്ന് തമസ്കരിക്കാൻ ഇടപെടലുകളുണ്ടാകുമ്പോൾ എന്തായിരുന്നു യഥാർഥ വസ്തുതകളെന്ന് ഭാവി തലമുറകൾ ഒരിക്കലും തിരിച്ചറിയാതെ പോകരുത്. അങ്ങനെ പോയാൽ അത് അവരുടെ ചരിത്രത്തോട് കാണിക്കുന്ന വലിയ നീതികേടും നന്ദികേടുമാണ്.

Content Highlights:Today's Article About Chandrayaan 3



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago