മണിപ്പൂരില്‍ വീണ്ടും അതിക്രമം; മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു
മണിപ്പൂരില്‍ വീണ്ടും അതിക്രമം; മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അതിക്രമം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ന്‍ പ്രദേശത്താണ് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടത്. ആളൊഴിഞ്ഞ വീടുകള്‍ക്കാണ് തീയിട്ടത്. പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പ്രദേശത്തു കേന്ദ്ര, സംസ്ഥാന സേനകളെ വിന്ന്യസിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു.
അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകള്‍ അജ്ഞാതര്‍ തട്ടിയെടുത്തു. ഫാമിലി വെല്‍ഫെയര്‍ സര്‍വീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി.
മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."