HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണം; ഇ.ഡി സുപ്രിംകോടതിയെ സമീപിച്ചു
backup
July 20 2022 | 07:07 AM
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണം എന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനിടെയിലാണ് ഇഡിയുടെ നിര്‍ണായക നീക്കം. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹരജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."