സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ പ്രേരിതം; തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പൊലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും. ചോദ്യം ചെയ്യല്‍ രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയടക്കം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയാണ്. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി ഫറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ട്രെയിന്‍ തടയല്‍. രാജ്യറാണി എക്സ് പ്രസിനു മുകളില്‍ കയറിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒടുവില്‍ പൊലിസെത്തി ഇവരെ നീക്കിയത്.
രാവിലെ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിനെത്തിയത്. വനിതാ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് റൗണ്ടായിട്ടാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."