HOME
DETAILS

വളർച്ചാ കുതിപ്പിൽ മാതൃകയാകുന്ന ബംഗ്ലാദേശ്

  
backup
July 26 2022 | 20:07 PM

5632-4-2022-habeeb-rahman

ഹബീബ് റഹ്‌മാൻ
കരുവൻ പൊയിൽ


1947ൽ ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശ്. പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് 1972 ലാണ് സ്വതന്ത്ര രാഷ്ട്രമായത്. പാക്കിസ്ഥാന്റെ 25 വർഷം നീണ്ട അവഗണനയും ചൂഷണവും പ്രദേശത്തിന്റെ വളർച്ച പരിതാപകരമാം വിധം പിറകോട്ടടിപ്പിച്ചു. ഒൻപത് മാസത്തെ ധീരമായ വിമോചന യുദ്ധത്തിന് ശേഷമാണ് ബംഗ്ലാദേശ് സ്വതന്ത്രമായത്. കേവലം 50 വർഷം മാത്രം പ്രായമായ ബംഗ്ലാദേശിന്റെ പുരോഗതിയും വളർച്ചയും അഭൂതപൂർവമാണ്.


ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുമ്പോൾ ജനങ്ങളിൽ 80 ശതമാനവും പരമ ദരിദ്രരായ, ലോകത്ത് ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ, വികസനത്തിന്റെ താഴെത്തട്ടിലായിരുന്ന, വളർച്ചാനിരക്ക് പൂജ്യത്തിനും താഴെയായിരുന്ന ഒരു രാജ്യം. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന സകല സാമൂഹിക വികസന കാര്യങ്ങളിലും സ്ഥിതി പരിതാപകരമായിരുന്ന ഈ രാജ്യം അരനൂറ്റാണ്ടിനിടയിൽ, പ്രത്യേകിച്ച് കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളിലൂടെ തെക്കൻ ഏഷ്യയിലെ താരമായിരിക്കുന്നു!


നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അനുപാതം 13 ശതമാനം മാത്രം. ഇന്ത്യയെയും പാക്കിസ്ഥാനെയും അപേക്ഷിച്ച് പട്ടിണി കുറവായ, ആളോഹരി വരുമാനത്തിൽ ഈ രാജ്യങ്ങളേക്കാൾ മുന്നേറി പാക്കിസ്ഥാനികളുടെ ശരാശരി വരുമാനത്തേക്കാൾ 62 ശതമാനവും ഇന്ത്യക്കാരുടെതിനേക്കാൾ 15 ശതമാനവും ഉയരത്തിലെത്തിയിരിക്കുന്നു ഇന്നത്തെ ബംഗ്ലാദേശികളുടെ ശരാശരി വരുമാനം. മധ്യനിരയിലുള്ള രാഷ്ട്രമായി ഉയർന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ചാനിരക്ക് 2019ൽ 8.3 ശതമാനമായി. മഹാമാരിക്കാലത്തെ ഇടിവ് പോലും മറ്റു രാഷ്ട്രങ്ങളെക്കാൾ മുമ്പേ തരണം ചെയ്തുകഴിഞ്ഞു.


1981ൽ 29 ശതമാനമായിരുന്ന സാക്ഷരതാനിരക്ക് നിലവിൽ 75 ശതമാനത്തിലെത്തുകയും പ്രാരംഭകാലത്തുണ്ടായിരുന്ന 46.6 വർഷമെന്ന ആയുർദൈർഘ്യം ഇന്ന് 72.6 വർഷമായി ഉയരുകയും ചെയ്‌തു. മനുഷ്യവിഭവ വികസന സൂചിക വർഷംപ്രതി ഉയർന്നുകൊണ്ടേയിരിക്കുകയാണ്. വനിതാ ശാക്തീകരണമാണ് ബംഗ്ലാദേശിന്റെ ജാതകം തിരുത്തിയെഴുതിയത്. അവരാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. പ്രധാനമന്ത്രിമാരായ ഖാലിദാ സിയയും ശൈഖ് ഹസീനാ വാജിദുമൊക്കെ നയിച്ചത് കൊണ്ടാവാം സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന തലങ്ങളിൽ ബംഗ്ലാദേശിനുണ്ടായത് അസൂയാർഹമായ നേട്ടങ്ങളാണ്. തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യം 1974ലെ 3.8 ശതമാനത്തിൽ നിന്നും 2020ൽ 31 ശതമാനമായി ഉയർന്നു. ഇപ്പോൾ സ്ത്രീജനങ്ങളിൽ, ജോലിയെടുക്കുന്നവരുടെയും തൊഴിലന്വേഷിക്കുന്നവരുടെയും മൊത്തം അനുപാതം 40 ശതമാനമാണ്. ഇന്ത്യയിലാവട്ടെ 18.6 ശതമാനം മാത്രവും!
ബംഗ്ലാദേശിന്റെ അതിശയകരമായ അഭിവൃദ്ധിയുടെ കാരണങ്ങളിലെ പ്രധാന ഘടകങ്ങൾ രാജ്യത്തിന്റെ മനുഷ്യ വികസന വിജയങ്ങളിൽ പൊതുസമൂഹവും സർക്കാരിതര സംഘടനകളും വഹിച്ച നിർണായകമായ പങ്കാണെന്നാണ് പാക്കിസ്ഥാനിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഇർഷാദ് ഹുസൈൻ രേഖപ്പെടുത്തുന്നത്. ഭരണകൂട സംവിധാനങ്ങളുടെ പോരായ്മകളും വിടവുകളും നികത്താനും അതിന് താങ്ങായിത്തീരുവാനും ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിൽ മൈക്രോ വായ്പ സംവിധാനങ്ങൾ വലിയ സംഭാവനകൾ നൽകി. സംസ്‌കാരത്തിന്റെ ഏകരൂപസ്ഥിതി ബംഗ്ലാദേശിന്റെ വികസനത്തെ തുണച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു. സേവനമേഖല സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ രംഗമാണെങ്കിലും (52ശതമാനം) ചടുലമായൊരു വ്യവസായമേഖല പടുത്തുയർത്തുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും (35ശതമാനം) ബംഗ്ലാദേശ് വിജയിച്ചു. ഇതിലൂടെ കാർഷികമേഖലയിൽ നിന്നും ദശലക്ഷക്കണക്കിന് തൊഴിലാളികളെ, ഉയർന്ന വേതനം ലഭിക്കുന്ന വ്യവസായ മേഖലയിലെത്തിക്കാൻ കഴിഞ്ഞു. വസ്ത്രനിർമാണരംഗമാണ് തൊഴിലിലും കയറ്റുമതിയിലുമുള്ള ഏറ്റവും പ്രമുഖമായ ഇടം.


രാഷ്ട്രീയ കലഹങ്ങളും മാറ്റങ്ങളുമുണ്ടായെങ്കിലും നയങ്ങളിലെ തുടർച്ച വളർച്ചയ്ക്ക് ഗുണകരമായി. വിദേശവ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും തുറകളിൽ തുറന്ന സമീപനമാണുണ്ടായത്. പൊതുവിൽ ധനപരമായ സുസ്ഥിരതയും അച്ചടക്കവും കാത്തുസൂക്ഷിക്കാൻ ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞു. ബംഗ്ലാദേശ് ജനിച്ചപ്പോൾ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻട്രി കിസിഞ്ചർ നടത്തിയ പ്രവചനം ഫലിക്കാതെ പോയിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ 'ഒരു കുപ്പത്തൊട്ടി കേസാണ് ' ബംഗ്ലാദേശ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലിപ്പോൾ വികസനത്തിന്റെ മാതൃകയായി ആഗോളതലത്തിൽ തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്ന രാഷ്ട്രമായി അത് വളർന്നിരിക്കുന്നു.


മാറ്റത്തിന്റെയും വികസന കുതിപ്പിന്റെയും പറുദീസയാണ് ഇന്ന് ബംഗ്ലാദേശ്. 98 ശതമാനം കുട്ടികളും ഇന്ന് പ്രൈമറി വിദ്യാഭ്യാസം നേടുന്നു. സെക്കൻഡറി സ്കൂളുകളിൽ ആൺ കുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളാണ് പഠിക്കുന്നത്. 1974ൽ കൊടിയ പട്ടിണിയിലായിരുന്ന ബംഗ്ലാദേശ് ഇന്ന് ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു. 2009ന് ശേഷം ആളോഹരി വരുമാനം നാലിരട്ടിയായി വർധിച്ചു. അതിദരിദ്രരുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. അവികസിത രാജ്യത്തിൽ നിന്ന് 2026ഓടെ വികസ്വര രാജ്യങ്ങളുടെ ഗണത്തിലേക്ക് ബംഗ്ലാദേശ് കടക്കാനുള്ള ഒരുക്കത്തിലാണ്. യു.എൻ മാനദണ്ഡമനുസരിച്ച് ഇപ്പോഴത്തെ ഈ വളർച്ച തുടർന്നും കൈവരിക്കാനായാൽ 2041ഓടെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശ് ഇടംപിടിക്കുമെന്നുറപ്പ്. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച സ്ഥായിയായി നിലനിർത്തി തുടർച്ചയായി നാല് വർഷം ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളെക്കാൾ കൂടുതൽ വളർച്ചാനിരക്ക് കൈവരിച്ചു.


സാമൂഹിക രംഗത്ത് കുടുംബാസൂത്രണം, ശിശു സംരക്ഷണം, ആരോഗ്യം എന്നിവയിലെ നിലവാരം മെച്ചപ്പെടുത്തി. കാർഷിക രംഗത്താകട്ടെ, ലോകത്ത് അരിയുൽപാദനത്തിൽ നാലാം സ്ഥാനവും പച്ചക്കറിയുൽപാദനത്തിൽ മൂന്നാം സ്ഥാനവും മത്സ്യത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനവും നിലനിർത്തുന്നു. രാജ്യം പിറന്നകാലത്ത് ആറ് ബില്യൺ ഡോളറായിരുന്നു ജി.ഡി.പിയെങ്കിൽ ഇന്നത് 450 ബില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി. 2030 ഓടെ ഇത് ഇരട്ടിയാകുമെന്നും ലോകത്തെ 28-ാംമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നുമാണ് പ്രതീക്ഷ.


2010ൽ 900 കോടി മാത്രമായിരുന്ന വിദേശ നാണ്യശേഖരം ഇപ്പോൾ 5000 കോടി ഡോളറിനടുത്തെത്തി ലോകത്തെ അമ്പരപ്പിക്കുന്നു. പ്രളയവും കൊടുങ്കാറ്റും പോലുള്ള ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും രാഷ്ട്രീയ സാമൂഹിക അസ്ഥിരതകളും മ്യാന്മറിലെ അഭയാര്‍ഥി പ്രവാഹവുമൊക്കെയായി നിരവധി വെല്ലുവിളികള്‍ നേരിടുമ്പോഴാണ് ബംഗ്ലാദേശ് എന്ന കൊച്ചുരാജ്യത്തിൻ്റെ വളർച്ചയും ഉയർച്ചയുമൊക്കെ. കേവലം 50 വർഷം കൊണ്ടാണ് ബംഗ്ലാദേശ് വളർച്ചയുടെ ഈ ഉന്നതപടവുകൾ താണ്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago