'റെയ്ഡ് നടത്താം പിടിച്ചെടുക്കാം, അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടു കെട്ടാം' ; ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവെച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികള്‍ തള്ളി സുപ്രിം കോടതി. അറസ്റ്റും സ്വത്ത് കണ്ടു കെട്ടലുമുള്പെടെ ഇ.ഡിയുടെ സുപ്രധാന അധികാരങ്ങള്‍ സുപ്രിം കോടതി ശരിവെച്ചു. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അവകാശങ്ങളാണ് പരമോന്നത കോടതി ശരിവെച്ചത്.
കാര്‍ത്തി ചിദംബരവും , എന്‍സിപി നേതാവ് അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹരജികളാണ് കോടതി തള്ളിയത്. പ്രഥമ വിവര റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ഋഇകഞ റിപ്പോര്‍ട്ട് നല്‍കണമെന്നത് നിര്‍ബന്ധമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് സുപ്രധാന വിധി. കേസുമായി ബന്ധപ്പെട്ട ഇ.സി.ഐ.ആര് ഇ.ഡിയുടെ സുപ്രധാന രേഖയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണ നിരോധന നിയമത്തിലെ (പി.എം.എല്‍ ആക്ട്) സെക്ഷന്‍ 45, സെക്ഷന്‍ 3, സെക്ഷന്‍ 18 ഒന്ന് എന്നിവയും കോടതി ശരിവെച്ചു. അറസ്റ്റിലായാല്‍ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകള്‍ പ്രതി ഹാജരാക്കണമെന്നും ജാമ്യവുമായി ബന്ധപ്പെട്ട സെക്ഷന്‍ 45നെ ശരിവെച്ച വിധിയില്‍ പറയുന്നു.
ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭ്യമാക്കാനുള്ള കര്‍ശന വ്യവസ്ഥകള്‍, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാന്‍ കുറ്റാരോപിതനുള്ള ബാധ്യത, ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ നല്കുന്ന കുറ്റാരോപിതര്‍ മൊഴി കോടതിയില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി അടക്കം കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."