HOME
DETAILS
MAL
കോഴക്കേസ്: പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി; വ്യവസായ വകുപ്പ് മമത ഏറ്റെടുത്തു
backup
July 28 2022 | 12:07 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്.
പാര്‍ഥ ചാറ്റര്‍ജി മന്ത്രിയായിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല മമതാ ബാനര്‍ജി തന്നെ ഏറ്റെടുക്കുകയും ചെയ്തു. പാര്‍ഥയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്കൂള്‍ സര്‍വീസസ് കമ്മിഷന് വഴി സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകഅനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പര്ഥയ്ക്കെതിരേയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."