നാലു പോക്‌സോ കേസുകളില്‍ വിധി പറഞ്ഞ് ഇടുക്കി കോടതി; ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81വര്‍ഷം തടവും പിഴയും
തൊടുപുഴ: നാല് ലൈംഗിക അതിക്രമ കേസുകളില്‍ ഇടുക്കി പോക്സോ അതിവേഗ കോടതിയുടെ വിധി. ഓട്ടോ തൊഴിലാളിആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവും 31,000 രൂപ പിഴയും വിധിച്ചു. വിമല്‍ എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്.
2019ല്‍ രാജാക്കാട് പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ അയല്‍വാസിയായ അഭിലാഷ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് നാല്‍പ്പത് വര്‍ഷം തടവും കോടതി വിധിച്ചു.
രാജാക്കാട് തന്നെ പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്ത മാതാവിനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ നാല്‍പ്പതുകാരനായ പ്രതി തങ്കത്തിന് 12വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
2018ല്‍ ആറുവയസുള്ള ആണ്‍കുട്ടിയെ 41 കാരന്‍ സുരേഷ് വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ മുപ്പത്തിയേഴ് വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."