ശമ്പള പ്രതിസന്ധി രൂക്ഷം: സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: മാസങ്ങളായി ശമ്പള പ്രതിസന്ധി തുടരുന്ന കെ.എസ്.ആര്.ടി.സിയില്‍
ജൂലൈ മാസത്തെ ശമ്പളം വിതരണത്തിലും പ്രതിസന്ധി. ജൂണ്‍ മാസത്തെ ശമ്പള വിതരണം തന്നെ പൂര്‍ത്തിയായിട്ടില്ല. ഇനിയും 26 കോടി രൂപ കുടിശ്ശികയായി അവശേഷിക്കുന്നുണ്ട്.
ഇതിനിടെ കെ.എസ്.ആര്.ടി.സിയുടെ കൈവശം നീക്കിയിരിപ്പു തുകകള്‍ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനോട് 65 കോടി രൂപയാണ് കെ.എസ്.ആര്.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിനകം ശമ്പളം വിതരണം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. തുടര്‍ച്ചയായി സര്‍ക്കാര്‍ സഹായത്തോടെയാണ് ശമ്പള വിതരണം ഭാഗികമായെങ്കിലും നടക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച 30കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നല്കാന് നേരത്തെ നിശ്ചയിച്ചിരുന്നു. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മാത്രമാണ് ശമ്പളം നല്‍കുന്നത്.
സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം കെ.എസ്.ആര്.ടി.സി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."