റാസല്‍ഖൈമയിലെ മഴക്കെടുതി: പ്രത്യേകസമിതി സന്ദര്‍ശിച്ചു
ദുബൈ: മഴക്കെടുതിയുണ്ടായ റാസല്‍ഖൈമയിലെ വിവിധപ്രദേശങ്ങള്‍ പ്രത്യേകസമിതി സന്ദര്‍ശിച്ചു. ദുരന്തം വിലയിരുത്താന്‍ നിയോഗിച്ച സമിതിയാണ് സന്ദര്‍ശിച്ചത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സയീദ് അല്‍ ഹാമിദി, ഊര്‍ജ, അടിസ്ഥാനവികസന സൗകര്യവകുപ്പ് പ്രതിനിധികള്‍, റാസല്‍ഖൈമ പൊലിസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.പ്രധാന റോഡുകള്‍, ഇടറോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സമിതി വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനായി വിശദമായ റിപ്പോര്‍ട്ട് സമിതി തയ്യാറാക്കി. അസ്ഥിരകാലാവസ്ഥ തുടരുന്നതിനാല്‍ മലയോരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തത്കാലത്തേക്ക് മാറിത്താമസിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."