മതങ്ങളിലെ ആത്മീയതയെ ചൂഷണം ചെയുന്നത് അവസാനിപ്പിക്കണം
പാവറട്ടി: ആധുനിക കാലഘട്ടത്തില്‍ മനുഷ്യ സമൂഹത്തിന്റെ ബലഹീനതയെ ചില പണ്ഡിത വേഷധാരിക്കള്‍ ആത്മീതയുടെ പേരില്‍ സമ്പത്തിക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സമൂഹം ഇത് തിരിച്ചറിയണമെന്നും എസ്.വൈ.എസ് തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുള്‍ കരിം ഫൈസി പറഞ്ഞു.
എസ്.വൈ.എസ് മണലൂര്‍ നിയോജക മണ്ഡലം കൗണ്‍സില്‍ മീറ്റ് തൈക്കാട് ബിദായത്തുല്‍ ഹിദായ മദ്‌റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.ഇ നാസ്സര്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.വൈ.എസ് പുതിയ ഭാരവാഹികളായി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കേച്ചേരി (പ്രസിഡന്റ്), സെലിം തിരുന്നല്ലൂര്‍, എ.കെ അഹമ്മദ്, ജമാല്‍ മതിലകത്ത് (വൈസ് പ്രസ്ഡന്റുമാര്‍), ഉമര്‍ ചക്കനാത്ത് (ജനറല്‍ സെക്രട്ടറി), പി.എ അക്ബര്‍, ഇസ്മായില്‍ ഫൈസി, എം.എം ഹമീദ് ഹാജി (ജേയിന്‍ സെക്രട്ടറിമാര്‍), പി.കെ അഹമ്മദ് വാടാനപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങില്‍ മൊയ്തുണ്ണി ഹാജി സ്വാഗത
വും, ഉമര്‍ ചക്കനാത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."