നീരൊഴുക്ക് ശക്തം: ഇടമലയാര്‍ ഡാം ചൊവ്വാഴ്ച്ച തുറക്കും
തിരുവനന്തപുരം:നീരൊഴുക്ക് ശക്തമാകുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച്ച തുറക്കും.ആദ്യം 50 ക്യുമെക്സ് ജലവും പിന്നീട് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇന്ന് രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
ഡാം തുറന്നാല്‍ ജലം ആദ്യം ഒഴുകിയെത്തുന്നത് ഭൂതത്താന്കെട്ട്ബാരേജിലേക്കാണ്.അതിന്റെ ഷട്ടറുകള്‍ എല്ലാം നിലവില്‍ തുറന്നിട്ടിരിക്കുകയാണ്. പെരിയാറിലേക്കൊഴുകിയെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശ്ശേരി ഭാഗത്തേക്കെത്തുമെന്നാണ് കരുതുന്നത്.
ഇടുക്കി ഡാമില്‍ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്സ് ആക്കി ഉയര്‍ത്തും. രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലേക്കെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുംജനങ്ങള് ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."